ഇന്ത്യൻ റെയില്‍വേ ഈ വർഷം വിളിച്ചിട്ടുള്ള ഏറ്റവും വലിയ റിക്രൂട്ട്മെന്റായ അസിസ്റ്റന്റ് ലോക്കോ പെെലറ്റ് നിയമനം മെയ് 11ന് തീരും.
വരും വർഷത്തിലേക്കുള്ള 9900 ലോക്കോ പൈലറ്റ് തസ്തികകളിലേക്കുള്ള വിജ്ഞാപനമാണ് ആർആർബി പുറത്തിറക്കിയത്. ഉദ്യോഗാർഥികള്‍ ചുവടെ നല്കിയ വിശദാംശങ്ങള്‍ വായിച്ച് മനസിലാക്കുക. പത്താം ക്ലാസും അനുബന്ധ യോഗ്യതയുമുള്ളവർക്കായി നടത്തുന്ന റിക്രൂട്ട്മെന്റാണിത്. താല്പര്യമുള്ളവരെല്ലെ തന്നെ അപേക്ഷ നല്കാൻ ശ്രമിക്കുക.
വിജ്ഞാപനം
മാർച്ച് 24നാണ് ലോക്കോ പൈലറ്റ് റിക്രൂട്ട്മെന്റിനുള്ള ആദ്യ ഘട്ട വിജ്ഞാപനം ആർആർബി പുറത്തിറക്കിയത്. ഇത് പ്രകാരം 9900 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങള്‍ക്ക് വിശദാംശങ്ങളറിയാം.
അപേക്ഷ ആരംഭിക്കുന്ന തീയതി: ഏപ്രില്‍ 10, 2025
അപേക്ഷ അവസാനിക്കുന്ന തീയതി : മെയ് 9, 2025
പ്രായപരിധി
18 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാവുക.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ ഐടിഐ യോഗ്യതയും വേണം. അല്ലെങ്കില്‍ എഞ്ചിനീയറിങ് ഡിപ്ലോമയോ/ ഡിഗ്രിയോ ഉള്ളവർക്കും അപേക്ഷിക്കാം.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 നടുത്ത് തുടക്ക ശമ്ബളം ലഭിക്കും.
ഒഴിവുള്ള സോണുകള്‍
സെൻട്രല്‍ റെയില്‍വേ : 376
ഈസ്റ്റ് സെൻട്രല്‍ റെയില്‍വേ : 700
ഈസ്റ്റ് കോസ്റ്റ് റെയില്‍വേ : 1461
ഈസ്റ്റേണ്‍ റെയില്‍വേ : 768
നോർത്ത് സെൻട്രല്‍ റെയില്‍വേ : 508
നോർത്ത് ഈസ്റ്റേണ്‍ റെയില്‍വേ : 100
നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയില്‍വേ : 125
നോർത്തേണ്‍ റെയില്‍വേ : 521
നോർത്ത് വെസ്റ്റേണ്‍ റെയില്‍വേ : 679
സൗത്ത് സെൻട്രല്‍ റെയില്‍വേ : 989
സൗത്ത് ഈസ്റ്റ് സെൻട്രല്‍ റെയില്‍വേ : 568
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ : 796
സതേണ്‍ റെയില്‍വേ : 510
വെസ്റ്റ് സെൻട്രല്‍ റെയില്‍വേ : 759
വെസ്റ്റേണ്‍ റെയില്‍വേ: 885
മെട്രോ റെയില്‍വേ കൊല്‍ക്കത്ത : 225
അപേക്ഷ
താല്പര്യമുള്ളവർ ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റ് https://www.rrbcdg.gov.in/ സന്ദർശിക്കുക. ശേഷം അസിസ്റ്റന്റ് ലോക്കോ പെെലറ്റ് റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുത്ത് വിജ്ഞാപനം വായിച്ച് മനസിലാക്കുക. ശേഷം അപേക്ഷ നല്‍കുക. മെയ് 11 വരെയാണ് അപേക്ഷിക്കാനാവുക. അവസാന ദിവസങ്ങളില്‍ വെബ്സെെറ്റില്‍ തിരക്ക് കൂടാൻ സാധ്യതയുള്ളതിനാല്‍ ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർ ഉടൻ അപേക്ഷ നല്കാൻ ശ്രമിക്കുക.
സംശയങ്ങള്‍ക്ക് ചുവടെ നല്കിയ വിജ്ഞാപനം വായിച്ച് മനസിലാക്കുക.
വിജ്ഞാപനം: Click
Indian Railways Assistant Loco Pilot recruitment notification from the Railway Recruitment Board (RRB) includes vacancies for a total of 9900 Loco Pilot positions for the upcoming year