Saturday, June 21, 2025

കെെത്തറി ഡിപ്പാര്‍ട്ട്മെന്റിലും, ഭവന നിര്‍മ്മാണ ബോര്‍ഡിലും അവസരം; ഇപ്പോള്‍ വന്നിട്ടുള്ള സര്‍ക്കാര്‍ ജോലികള്‍

കെെത്തറി ഡിപ്പാർട്ട്മെന്റില്‍ അവസരം

സം സ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ കീഴില്‍ രൂപീകരിച്ചിട്ടുള്ള വിവിധ കൈത്തറി ക്ലസ്റ്ററുകളിലേക്ക് ക്ലസ്റ്റർ ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, ടെക്സ്റ്റൈല്‍ ഡിസൈനർ തസ്തികകളിലേക്ക് 3 വർഷത്തെ കരാർ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.

അപേക്ഷകള്‍ കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, നാലാം നില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം – 695 033 എന്ന വിലാസത്തില്‍ ജൂണ്‍ 20ന് മുൻപായി ലഭിക്കണം. ഫോണ്‍ : 0471-2303427/2302892 വെബ്സൈറ്റ്: http://www.handloom.kerala.gov.in.

ഭവന നിർമ്മാണ ബോർഡില്‍ അവസരം

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡില്‍ കരാർ അടിസ്ഥാനത്തില്‍ എക്സിക്യൂട്ടീവ് എൻജിനിയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങള്‍ ചേർത്തു കൊണ്ട് അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് ബോർഡിന്റെ http://www.kshb.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

സൗജന്യ പ്ലേസ്മെന്റ് ഡ്രെെവ്

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവർത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച്‌ പട്ടികജാതി/ വർഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് വേണ്ടി ജൂണ്‍ 3ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ജൂണ്‍ 2ന് വൈകിട്ട് 4 മണിക്ക് മുമ്ബായി https://forms.gle/c6sjxAS56Nm73N7L9 ഗൂഗിള്‍ ലിങ്കില്‍ രജിസ്റ്റർ ചെയ്യണം.

ലിങ്കില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികള്‍ ബയോഡാറ്റയും അവരവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂണ്‍ 3ന് രാവിലെ 10 മണിക്ക് നാഷണല്‍ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി, സംഗീത കോളേജിന് പിൻവശം, തൈക്കാട്, തിരുവനന്തപുരം എന്ന സ്ഥാപനത്തില്‍ ഇന്റർവ്യൂവിന് ഹാജരാകണം. ഒഴിവ് സംബന്ധമായ വിശദ വിവരങ്ങള്‍ക്ക് “NATIONAL CAREER SERVICE CENTRE FOR SC/STs, Trivandrum” എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കാം. ഫോണ്‍: 0471 2332113.

various job vacancies in kerala government institutions

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular