ലുലു ഗ്രൂപ്പിന് കീഴില്‍ യുഎഇയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. മികച്ച ശമ്ബളമുള്ള ജോലികളിലൊന്നായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരെയാണ് പുതുതായി ആവശ്യമുള്ളത്.
കൈനിറയെ ശമ്ബളവും, മറ്റ് ആനുകൂല്യങ്ങളുമാണ് ജോലിക്കാര്‍ക്ക് കമ്ബനി വാഗ്ദാനം ചെയ്യുന്നത്. താല്‍പര്യമുള്ളവര്‍ താഴെ നല്‍കിയിട്ടുള്ള വിശദ വിവരങ്ങള്‍ വായിച്ച് മനസിലാക്കുക.
തസ്തിക & ഒഴിവ്
ലുലു ഗ്രൂപ്പിന്റെ യുഎഇ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് റിക്രൂട്ട്‌മെന്റ്. ലുലുവിന്റെ ഔദ്യോഗിക ലിങ്ക്ഡ് ഇന്‍ അക്കൗണ്ടന്റ് മുഖേന അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ ടാക്‌സേഷന്‍ കംപ്ലയന്‍സ്, എം ഐ എസ് & ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ്, ഫിനാന്‍സ് & അക്കൗണ്ടിങ്, ഓഡിറ്റ് &ഇന്റേണല്‍ കണ്‍ട്രോള്‍, ബിസിനസ് പ്ലാനിങ് മേഖലകളില്‍ മികവ് പുലര്‍ത്തണം.
ഡയറക്‌ട്, ഇന്‍ഡയറക്‌ട് ടാക്‌സുകളുടെ കൃത്യവും സമയബന്ധിതവുമായ ഫയലിംഗ് ഉറപ്പാക്കുക. ടാക്‌സ് നിയമങ്ങളിലെ മാറ്റങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുകയും കംപ്ലയന്‍സ് പ്രക്രിയകളില്‍ ആവശ്യമായ മാറ്റങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുക. പ്രതിമാസ, ത്രൈമാസ, വാര്‍ഷിക MIS റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുക.ദൈനംദിന അക്കൗണ്ടിംഗ്, ഫിനാന്‍ഷ്യല്‍ ഓപ്പറേഷനുകള്‍ കൈകാര്യം ചെയ്യുക. ഫിനാന്‍ഷ്യല്‍ മോഡലിംഗ്, ഇന്‍വെസ്റ്റ്‌മെന്റ് വിശകലനം, കോസ്റ്റ് ഒപ്റ്റിമൈസേഷന്‍ പ്രോജക്ടുകള്‍ക്കായി ക്രോസ്ഫങ്ഷണല്‍ ടീമുകളുമായി സഹകരിക്കുക. ബിസിനസ് കേസ് മൂല്യനിര്‍ണ്ണയങ്ങളും സിനാരിയോ പ്ലാനിംഗും നടത്തുക. എന്നിവയൊക്കെയാണ് ഉത്തരവാദിത്വങ്ങള്‍.
അപേക്ഷ
തങ്ങളുടെ ഔദ്യോഗിക ലിങ്ക്ഡ് ഇന്‍ അക്കൗണ്ടിലൂടെയാണ് ലുലു പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. വിശദ വിവരങ്ങള്‍ക്ക് ലിങ്ക്ഡ് ഇന്‍ അക്കൗണ്ട് സന്ദര്‍ശിക്കുക.
lulu group hiring chartered account in uae headquarters