കേന്ദ്ര സര്‍ക്കാര്‍ കയര്‍ ബോര്‍ഡിന് കീഴില്‍ ജോലി നേടാന്‍ അവസരം. പ്രോജക്‌ട്/ ടെക്‌നിക്കല്‍ സ്റ്റാഫ് തസ്തികയിലേക്കാണ് നിയമനം.
ആകെ 22 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 20നുള്ളില്‍ അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
കേന്ദ്ര സര്‍ക്കാര്‍ കയര്‍ ബോര്‍ഡില്‍ പ്രോജക്‌ട്/ ടെക്‌നിക്കല്‍ സ്റ്റാഫ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 22.
കേരളം (ആലപ്പുഴ), ബാംഗ്ലൂര്‍ (കര്‍ണാടക) എന്നിവിടങ്ങളിലായിരിക്കും നിയമനം.
സെന്‍ട്രല്‍ കയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ആലപ്പുഴ
ടെക്‌സറ്റൈല്‍ ടെക്‌നോളജിസ്റ്റ് 01, ഡിസൈന്‍ അസിസ്റ്റന്റ് 01, ഫിറ്റര്‍ 01, വെല്‍ഡര്‍ 01, മെഷീനിസ്റ്റ് 01, ഇലക്‌ട്രീഷന്‍ 01, പ്രോജക്‌ട് അസിസ്റ്റന്റ് (വിവിധ വിഭാഗങ്ങള്‍) 05, പ്രോജക്‌ട് ഹെല്‍പ്പര്‍ (SEC) 01, ട്രെയിനര്‍ / ഇന്‍സ്ട്രക്ടര്‍ 01, സ്റ്റോര്‍ അസിസ്റ്റന്റ് 01, ലൈബ്രേറിയന്‍ 01, പ്രോജക്‌ട് അസിസ്റ്റന്റ് (ജിയോടെക്‌നിക്കല്‍ എഞ്ചിനീയര്‍) 01 എന്നിങ്ങനെയാണ് ഒഴിവുകള്‍.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കയര്‍ ടെക്‌നോളജി (ബാംഗ്ലൂര്‍) കര്‍ണാടക
ഫിറ്റര്‍ 01, വെല്‍ഡര്‍ 01, ഇലക്‌ട്രീഷ്യന്‍ 01, ലാബ് ടെക്‌നീഷ്യന്‍ 01, പ്രോജക്‌ട് അസിസ്റ്റന്റ് 01 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപമുതല്‍ 28,000 രൂപവരെ ശമ്ബളമായി ലഭിക്കും.
പ്രായം
40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ട്രെയിനര്‍/ഇന്‍സ്ട്രക്ടര്‍: ഏതെങ്കിലും ബിരുദം + അഡ്വാന്‍സ്ഡ് ഡിപ്ലോമ (കയര്‍ ടെക്‌നോളജി) + ഇംഗ്ലീഷ്, ഹിന്ദി ആശയവിനിമയ പാടവം
ബോയിലര്‍ ഓപ്പറേറ്റര്‍: ITI + ബോയിലര്‍ ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് + 5 വര്‍ഷം പരിചയം
സ്റ്റോഴ്‌സ് അസിസ്റ്റന്റ്: ബിരുദം (മെക്കാനിക്കല്‍/പോളിമര്‍/ടെക്‌സ്‌റ്റൈല്‍/കെമിക്കല്‍ എന്‍ജിനീയറിംഗ്)
ലൈബ്രേറിയന്‍: M.Sc (ലൈബ്രറി സയന്‍സ്)
പ്രോജക്‌ട് അസിസ്റ്റന്റ് (ജിയോടെക്‌നിക്കല്‍ എന്‍ജിനീയര്‍): M.Tech (ജിയോടെക്‌നിക്കല്‍ എന്‍ജിനീയറിംഗ്)
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കയര്‍ ടെക്‌നോളജി, ബാംഗ്ലൂര്‍:
പ്രോജക്‌ട് ഹെല്‍പ്പര്‍ (SEC): B.Sc (മൈക്രോബയോളജി/ബയോടെക്‌നോളജി)
ഫിറ്റര്‍, വെല്‍ഡര്‍, ഇലക്‌ട്രീഷ്യന്‍: ITI (അതാത് വിഭാഗം) + 4 വര്‍ഷം പരിചയം
ലാബ് ടെക്‌നീഷ്യന്‍: M.Sc (കെമിസ്ട്രി) + 2 വര്‍ഷം NABL ലാബ് പരിചയം
ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജിസ്റ്റ്: B.Tech (ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി) + 2 വര്‍ഷം പരിചയം അല്ലെങ്കില്‍ ഡിപ്ലോമ (ടെക്‌സ്‌റ്റൈല്‍/ഹാന്‍ഡ്ലൂം ടെക്‌നോളജി) + 5 വര്‍ഷം പരിചയം
ഡിസൈന്‍ അസിസ്റ്റന്റ്: B.Tech (മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്) + 2 വര്‍ഷം CAD മോഡലിംഗ്/2D ഡ്രാഫ്റ്റിംഗ് (AutoCAD, SolidWorks) പരിചയം അല്ലെങ്കില്‍ ഡിപ്ലോമ (മെക്കാനിക്കല്‍) + 5 വര്‍ഷം പരിചയം
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കയര്‍ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. റിക്രൂട്ട്‌മെന്റ് വിന്‍ഡോയില്‍ നിന്ന് പ്രോജക്‌ട്/ ടെക്‌നിക്കല്‍ സ്റ്റാഫ് നിയമനം തിരഞ്ഞെടുക്കുക. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം ജൂണ്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. ഫീസ് നല്‍കേണ്ടതില്ല.
അപേക്ഷ: വിജ്ഞാപനം: click
ob under the Central Government’s Coir Board. Recruitment is for the post of Project/Technical Staff. A total of 22 vacancies are available. Interested candidates must apply by June 20.