സെന്റര് ഫോര് മാനേജ്മെന്റ് ഡെവലപ്മെന്റ് കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ലിമിറ്റഡിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.
ഐടി കോര്ഡിനേറ്റര് പോസ്റ്റിലേക്കാണ് നിയമനം. ആകെയുള്ള 1 ഒഴിവിലേക്ക് താല്ക്കാലിക നിയമനമാണ് നടക്കുന്നത്. ഉദ്യോഗാര്ഥികള്ക്ക് ഒക്ടോബര് 7ന് മുന്പായി അപേക്ഷ നല്കാം.
തസ്തിക& ഒഴിവ്
കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ലിമിറ്റഡില് ഐടി കോര്ഡിനേറ്റര് താല്ക്കാലിക നിയമനം.
ആകെ 1 ഒഴിവ്.
പ്രായപരിധി
35 വയസ്
കരിയര് വാര്ത്തകള് TELEGRAM ലഭിക്കാന് ഈ ഗ്രൂപ്പ് ജോയിന് ചെയ്യുക
യോഗ്യത
കമ്ബ്യൂട്ടര് സയന്സ് ബിരുദം
ഐടി റിലേറ്റഡ് പ്രോജക്ടുകള് കോര്ഡിനേഷന് ചെയ്തുള്ള പരിചയം
ശമ്ബളം
35,000 രൂപ.
ഉദ്യോഗാര്ഥികള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം വായിച്ച് കൂടുതല് വിവരങ്ങളറിയാം. ഒക്ടോബര് 7ന് മുന്പ് അപേക്ഷ നല്കണം.
അപേക്ഷ: CLICK
വിജ്ഞാപനം: CLICK
Opportunity to get job in KSRTC SWIFT 35000 monthly salary Degree candidates can apply
കൂടുതല്‍ തൊഴില്‍ വാർത്തകള്ക്ക് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക
റൂസയില് സിസ്റ്റം അനലിസ്റ്റ്: അപേക്ഷ ക്ഷണിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഉച്ചതര് ശിക്ഷാ അഭിയാന്റെ (റൂസ) തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തില് സിസ്റ്റം അനലിസ്റ്റ് തസ്തികയില് അന്യത്ര സേവന വ്യവസ്ഥയില് അപേക്ഷ ക്ഷണിച്ചു. ശമ്ബള സ്കെയില് 59300-120900. സര്ക്കാര് കോളേജ് (എന്ജിനീയറിങ്/ ആര്ട്സ് ആന്ഡ് സയന്സ്), സര്ക്കാര് പോളിടെക്നിക്ക് എന്നിവിടങ്ങളില് സിസ്റ്റം അനലിസ്റ്റ്/ കംപ്യൂട്ടര് പ്രോഗ്രാമര്/ ഇന്സ്ട്രക്ടര് ഗ്രേഡ് 1 എന്നീ തസ്തികകളില് ജോലി ചെയ്ത് വരുന്നവര്ക്കും ഈ സ്ഥാപനങ്ങളില് മേല്പ്പറഞ്ഞ ശമ്ബള സ്കെയിലില് ജോലി ചെയ്ത് വരുന്ന ഉദ്യോഗസ്ഥരില് എന്ജിനീയറിങ്ങില് ഏതെങ്കിലും വിഷയത്തില് ബിരുദവും പിജിഡിസിഎ സര്ട്ടിഫിക്കറ്റും അല്ലെങ്കില് എംസിഎ/ എംഎസ്സി ഇന് കമ്ബ്യൂട്ടര് സയന്സ് വിദ്യാഭ്യാസ യോഗ്യത ഉളളവര്ക്കും അപേക്ഷിക്കാം.
ഐഐഐടിഎംകെ കോഴ്സ് സര്ട്ടിഫിക്കറ്റ് അല്ലെങ്കില് ഡിജിറ്റല് യൂണിവേഴ്സിറ്റി കേരളയുടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന് ഇഗവേര്ണന്സ് സര്ട്ടിഫിക്കറ്റ്/പിഎഫ്‌എംഎസ്ലെ പരിചയം എന്നിവയില് ഏതെങ്കിലും ഒന്ന് അഭിലഷണീയം. അപേക്ഷകര് മേലധികാരിയുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയില് അപേക്ഷ നല്കണം. താല്പര്യമുളളവര് റൂസ സ്റ്റേറ്റ് പ്രൊജക്‌ട് കോഓര്ഡിനേറ്റര്, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളേജ് ക്യാമ്ബസ്, പാളയം, യൂണിവേഴ്സിറ്റി പി.ഒ തിരുവനന്തപുരം 695034 എന്ന വിലാസത്തില് തപാല് മുഖേനയോ keralarusa@gmail.com എന്ന ഇമെയില് വിലാസത്തിലോ ഒക്ടോബര് 20 ന് വൈകിട്ട് 5 മണിക്കകം അപേക്ഷ സമര്പ്പിക്കണം.