Monday, May 12, 2025

സര്‍ക്കാര്‍ സ്ഥാപനത്തില്‍ അറ്റന്‍ഡര്‍, ലാബ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റുകള്‍; ഒക്ടോബര്‍ 8 വരെ അപേക്ഷിക്കാം; യോഗ്യത പത്താം ക്ലാസുമുതല്‍

കേരള വെറ്ററിനറി ആന്റ് അനിമല് സയന്സ് യൂണിവേഴ്സിറ്റിയില് വിവിധ താല്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു.

പരീക്ഷയെഴുതാതെ, ഇന്റര്വ്യൂവിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്ഥികള്ക്ക് ഒക്ടോബര് 8 വരെ അപേക്ഷ നല്കാം.

തസ്തിക& ഒഴിവ്
കേരള വെറ്ററിനറി ആന്റ് അനിമല് സയന്സ് യൂണിവേഴ്സിറ്റിയില് അറ്റന്ഡന്റ് & ലാബ് അസിസ്റ്റന്റ് നിയമനം.

ആകെ 02 ഒഴിവുകള്.

അറ്റന്ഡന്റ് തസ്തികയില് മുസ് ലിം കാറ്റഗറിയില് 01 ഒഴിവും, ലാബ് അസിസ്റ്റന്റ് പോസ്റ്റില് ഓപ്പണ് കാറ്റഗറിയില് 1 ഒഴിവുമാണുള്ളത്.

ശമ്ബളം

അറ്റന്ഡന്റ് = 18,390 രൂപ.

ലാബ് അസിസ്റ്റന്റ് = 20,065 രൂപ.

കരിയര് വാര്ത്തകള് telegram ലഭിക്കാന് ഈ ഗ്രൂപ്പ് ജോയിന് ചെയ്യുക

വിദ്യാഭ്യാസ യോഗ്യത

അറ്റന്ഡന്റ്

എസ്.എസ്.എല്.സി/ തത്തുല്യം

ലാബ് അസിസ്റ്റന്റ്

പ്ലസ് ടു അല്ലെങ്കില് തത്തുല്യം

ലബോറട്ടറി ടെക്നിക്സ്/ പൗള്ട്രി പ്രൊഡക്ഷന് അല്ലെങ്കില് ഡയറി സയന്സില് ഡിപ്ലോമ.

സര്ട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയും, വ്യക്തിഗത ഇന്റര്വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്ഥികള്ക്ക് കേരള യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് സന്ദര്ശിച്ച്‌ കൂടുതല് വിവരങ്ങളറിയാം.

ഇന്റര്വ്യൂ

യോഗ്യരായ ഉദ്യോഗാര്ഥികള് ഒക്ടോബര് 8ന് രാവിലെ 9 മണിമുതല് KVASU, Universtiy veterinary Hospital & TVCC, Mannuthy എന്ന വിലാസത്തില് ഇന്റര്വ്യൂവിന് ഹാജരാകണം.

അഭിമുഖ സമയത്ത് പ്രായം, യോഗ്യത, എക്സ്പീരിയന്സ്, ജാതി തെളിയിക്കുന്ന മുഴുവന് സര്ട്ടിഫിക്കറ്റുകളുടെയും ഒറിജിനല്, സര്ട്ടിഫിക്കറ്റ് സഹിതം ഇന്റര്വ്യൂവിന് എത്തണം.

അപേക്ഷ: click

വിജ്ഞാപനം: click

Attendant and Lab Assistant Recruitments in Govt Apply till October 8 Eligibility is from 10th standard

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular