കുടുംബശ്രീക്ക് കീഴില് ഇടുക്കി ജില്ലയിലെ തൊടുപുഴ ബ്ലോക്കില് ആരംഭിക്കുന്ന മൈക്രോ എന്റര്പ്രൈസ് റിസോഴ്സ് സെന്ററിലേക്ക് അക്കൗണ്ടന്റുമാരെ നിയമിക്കുന്നു.
ആകെയുള്ള ഒരു ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്. താല്പര്യമുള്ളവര് ഫെബ്രുവരി 10ന് മുന്പായി തപാല് മുഖേന അപേക്ഷ നല്കണം.
തസ്തിക & ഒഴിവ്
കുടുംബശ്രീ മൈക്രോ എന്റര്പ്രൈസ് റിസോഴ്സ് സെന്ററിലേക്ക് അക്കൗണ്ടന്റ് റിക്രൂട്ട്മെന്റ്. ആകെ 1 ഒഴിവ്.
പ്രായപരിധി
18 വയസ് മുതല് 35 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം.
യോഗ്യത
എംകോം വിജയിക്കണം. കൂടെ ടാലി ഡിപ്ലോമ ഇന് കമ്ബ്യൂട്ടര് ആപ്ലിക്കേഷന്. അക്കൗണ്ടിങ് മേഖലയില് കുറഞ്ഞത് 1 വര്ഷത്തെ പ്രവൃത്തി പരിചയം.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം 20,000 രൂപ ശമ്ബളമായി ലഭിക്കും.
അപേക്ഷ
ഉദ്യോഗാര്ഥികള് വെള്ളക്കടലാസില് തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പുകള് , ഫോട്ടോ, അഡ്രസ് പ്രൂഫ് എന്നിവ സഹിതം ഫെബ്രുവരി 10ന് വൈകീട്ട് അഞ്ചിന് മുന്പായി താഴെ കാണുന്ന വിലാസത്തില് എത്തിക്കണം.
വിലാസം:
ജില്ല മിഷന് കോ-ഓര്ഡിനേറ്റര്
കുടുംബശ്രീ, സിവില് സ്റ്റേഷന്, പൈനാവ് പിഒ
കുയിലിമല, ഇടുക്കി ജില്ല
പിന്കോഡ്: 685603,
ഫോണ്: 04862 232223
അപേക്ഷ:വിജ്ഞാപനം: click
Accountant job at Kudumbashree 20000 salary per month Application till 10