തിരുവനന്തപുരം: ജോർദാനിലെ പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പിൽ ജോലി അവസരം. തയ്യൽ ഓപ്പറേറ്റർമാർക്കാണ് ഒഴിവുകൾ. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അഭിമുഖം നടത്തുന്നു. 100 ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്
പത്താം ക്ലാസ് പാസായിരിക്കണം. വസ്ത്ര വ്യവസായ രംഗത്ത് ചുരുങ്ങിയത് മൂന്ന് വർഷത്തെ പരിചയം. സിംഗിൾ ലോക്ക്, ഫ്ലാറ്റ് ലോക്ക്, ഓവർ ലോക്ക് മെഷീനുകൾ എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ജോര്‍ദാനിയന്‍ ദിനാര്‍ 125 (ഏകദേശം 1,5000 രൂപ) + ഓവര്‍ടൈം അലവന്‍സ് ആണ് ശമ്പളം. വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം എന്നിവ സൗജന്യം. 3 വർഷമാണ് കരാർ കാലാവധി.
ബയോഡേറ്റ, പാസ്സ്പോർട്, എന്നിവ 2024 August 31 നു മുൻപ് jordan@odepc.in എന്ന ഈമെയിലിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് http://www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42 /45 / 7736496574.