Monday, May 12, 2025

പത്താം ക്ലാസ് ഉണ്ടോ…യുഎഇയില്‍ വീണ്ടും അവസരം; കേരള സര്‍ക്കാര്‍ നിയമനം; 25നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അവസരം

കേരള സര്ക്കാര് സ്ഥാപനമായ ഒഡാപെകിന് കീഴില് യുഎഇയില് ജോലി നേടാന് അവസരം. യുഎഇ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന പ്രമുഖ കമ്ബനികളിലേക്ക് സെക്യൂരിറ്റി ഗാര്ഡുമാരെയാണ് നിയമിക്കുന്നത്.

ആരോഗ്യവാന്മാരായ പുരുഷന്മാര്ക്കാണ് അപേക്ഷിക്കാനാവുക. പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. താല്പര്യമുള്ളവര് ഫെബ്രുവരി 4ന് നേരിട്ട് അഭിമുഖത്തിന് ഹാജരാവണം.

തസ്തിക & ഒഴിവ്

യുഎഇയില് പുരുഷ സെക്യൂരിറ്റി ഗാര്ഡ് (ബൗണ്സര്) റിക്രൂട്ട്മെന്റ്.

പ്രായപരിധി

25 വയസിനും 40 വയസിനും ഇടയില് പ്രായമുള്ളവര്ക്കാണ് അപേക്ഷിക്കാനാവുക.

യോഗ്യത

എസ്.എസ്.എല്.സി വിജയമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഇംഗ്ലീഷ് ഭാഷയില് പരിജ്ഞാനം വേണം (എഴുതാനും, വായിക്കാനും, സംസാരിക്കാനും, മനസിലാക്കാനും അറിഞ്ഞിരിക്കണം).

5,9 അടി ഉയരം (175 സെ.മീ) വേണം. അതോടൊപ്പം മികച്ച ശാരീരിക ക്ഷമതയും, നല്ല കാഴ്ച്ച ശക്തിയും കേള്വി ശക്തിയും ഉള്ളവരായിരിക്കണം. കൂടാതെ അമിതവണ്ണം, കാണത്തക്ക വിധത്തിലുള്ള ടാറ്റൂസ്, നീണ്ട താടി, മറ്റ് ആരോഗ്യ പ്രശ്നങ്ങള് എന്നിവ ഉണ്ടാവാന് പാടില്ല.

ഇതിന് പുറമെ ഉദ്യോഗാര്ഥികള്ക്ക് സെക്യൂരിറ്റി മേഖലയില് കുറഞ്ഞത് രണ്ട് വര്ഷത്തെയെങ്കിലും ജോലി പരിചയം ആവശ്യമാണ്. സെക്യൂരിറ്റി മേഖലയിലെ സുരക്ഷ നിയമങ്ങളും, മുന്കരുതലുകളും നിയമ മാര്ഗ്ഗ നിര്ദേശത്തെക്കുറിച്ചുമുള്ള അറിവ് ഉണ്ടായിരിക്കണം.

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 2262 യുഎഇ ദിര്ഹം അടിസ്ഥാന ശമ്ബളമായി ലഭിക്കും.

അപേക്ഷ

താല്പര്യമുള്ളവര് ബയോഡേറ്റ, പാസ്പോര്ട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സര്ട്ടിഫിക്കറ്റുകള് എന്നിവ സഹിതം 2025 ഫെബ്രുവരി മാസം 4 ന് രാവിലെ 10 മണിക്ക് മുന്പായി ODEPC Training center, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തില് നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല് വിവരങ്ങള്ക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്ശിക്കുക.

ഫോണ് : 04712329440/41/42 /45 / 7736496574 / 9778620460.

opportunity in the UAE Kerala Govt Recruitment Opportunity for 25 to 40 age group

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular