മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. പത്തനംതിട്ട പന്തളം ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റ്-കം-ഐ.റ്റി അസിസ്റ്റന്റിനെയാണ് നിയമിക്കുന്നത്.
താല്പര്യമുള്ളവർ ചുവടെ നല്കിയ യോഗ്യത വിവരങ്ങള്‍ വായിച്ച് മനസിലാക്കി ഏപ്രില്‍ 25ന് മുൻപായി അപേക്ഷ നല്‍കണം.
യോഗ്യത: ബികോമും പിജിഡിസിഎയ യോഗ്യത ഉള്ളവരായിരിക്കണം.
അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ്, എംജിഎൻആർഇജിഎസ് എന്നിവയില്‍ മുൻ പരിചയമുള്ളവർക്ക് അഭികാമ്യം.
അപേക്ഷ
യോഗ്യരായവർ ഏപ്രില്‍ 25ന് വൈകിട്ട് നാലിന് മുമ്ബ് സെക്രട്ടറി, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുളനട പി.ഒ, പിൻ-689503 വിലാസത്തില്‍ അപേക്ഷ (ബയോഡേറ്റ,സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം) സമർപ്പിക്കണം.
അഭിമുഖം ഏപ്രില്‍ 26ന് രാവിലെ 11ന് പന്തളം ബ്ലോക്ക് പഞ്ചായത്തില്‍ വെച്ച് നടക്കും.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഗ്രാജുവേറ്റ് ഇന്റേണ്‍
അസാപ് കേരളയിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഗ്രാജുവേറ്റ് ഇന്റേണ്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ 22 ന് വൈകിട്ട് 5 ന് മുമ്ബ് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://connect.asapkerala.gov.in/jobs സന്ദർശിക്കുക. അപേക്ഷ ഫീസ് 500 രൂപ.
ലോകായുക്തയില്‍ രജിസ്ട്രാർ
കേരള ലോകായുക്തയിലെ രജിസ്ട്രാർ തസ്തികയിലേക്ക് കേരള ഹയർ ജുഡീഷ്യല്‍ സർവീസില്‍ നിന്ന് ജില്ലാ ജഡ്ജിയായി വിരമിച്ച ജുഡീഷ്യല്‍ ഓഫീസർമാരില്‍ നിന്ന് പുനർനിയമന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷമാണ് കാലാവധി. പ്രായപരിധി 68 വയസ്. കോടതി ഭരണകാര്യങ്ങളില്‍ നൈപുണ്യവും നിയമപരിജ്ഞാനവുമുള്ളവർക്ക് മുൻഗണനയുണ്ടാവും. തിരഞ്ഞെടുക്കുന്ന അപേക്ഷകരെ തെരഞ്ഞെടുപ്പ് കമ്മിറ്റി മുമ്ബാകെ അഭിമുഖത്തിന് ക്ഷണിക്കും. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ മേയ് 3 ന് മുൻപായി രജിസ്ട്രാർ ഇൻ-ചാർജ്, കേരള ലോകായുക്ത ഓഫീസ്, വികസ്ഭവൻ പി.ഒ., തിരുവനന്തപുരം – 695033 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക്: 0471 2300362, വെബ്സൈറ്റ്: http://www.lokayuktakerala.gov.in.
Mahatma Gandhi National Rural Employment Guarantee Scheme temporary recruitment for Accountant-cum-IT Assistant