Monday, May 12, 2025

കേരളത്തില്‍ സാഹിക സുരക്ഷാ മിഷനില്‍ 135 ഒഴിവുകള്‍; ഏപ്രില്‍ 25ന് മുൻപായി അപേക്ഷിക്കണം

കേ രള സാഹിക സുരക്ഷാ മിഷൻ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയില്‍ കോഡിനേറ്റർ, മെഡിക്കല്‍ ഓഫിസർ, സ്റ്റാഫ് നഴ്സ് തസ്തികകളില്‍ 135 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒരു വർഷ കരാർ നിയമനം. ഏപ്രില്‍ 25 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: http://www.socialsecuritymission.gov.in

തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്ബളം

മെഡിക്കല്‍ ഓഫിസർ (75): എം.ബി.ബി.എസ്, ജനറല്‍ മെഡിസിൻ/ഫാമിലി മെഡിസിൻ/ജെറിയാട്രിക് മെഡിസിനില്‍ പി.ജി/ഡിപ്ലോമ (വിരമിച്ച ഗവ. ഡോക്ടർമാർക്കും പാലിയേറ്റീവ് ട്രെയിനിങ് പൂർത്തിയാക്കിയവർക്കും മുൻഗണന), 65 വയസ്, 54,200 രൂപ.

സ്റ്റാഫ് നഴ്സ് (40): ഡിപ്ലോമ ഇൻ ജനറല്‍ നഴ്സിങ് (പാലിയേറ്റീവ് ട്രെയിനിങ് സർട്ടിഫിക്കറ്റ് ഉള്ളവർക്കു മുൻഗണന), 50 വയസ്സ്, 30,995 രൂപ.

കോഡിനേറ്റർ (20): സോഷ്യല്‍ വർക്കില്‍ പി.ജി, ഒരു വർഷ പരിചയം, 45 വയസ്, 32,560 രൂപ.

തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി.

വിശദമായ ബയോഡേറ്റ, യോഗ്യത, ജോലി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫി ക്കറ്റിന്റെ പകർപ്പു സഹിതം എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള സാമൂഹിക സുരക്ഷാ മിഷൻ, പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാ സത്തില്‍ അപേക്ഷിക്കണം. കവറിനു മുകളില്‍ അപേക്ഷിക്കുന്ന തസ്തികയുടെ പേരു രേഖപ്പെടുത്തുകയും വേണം.

Kerala Social Security Mission invited Applications for 135 vacancies for Coordinator Medical Officer and Staff Nurse under Vayomitram scheme. apply before april 25.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular