ഇന്ത്യന്‍ ബഹിരാകാശ പഠന കേന്ദ്രമായ ഐ.എസ്.ആര്.ഒയുടെ കീഴിലുള്ള ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ (LPSC) യിലേക്ക് വിവിധ വകുപ്പുകളില്‍ തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സ്ഥാപനത്തിന്റെ ആസ്ഥാന മന്ദിരം തിരുവനന്തപുരത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടേക്കാണ് പുതിയ നിയമനം നടക്കുന്നത്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, വെല്‍ഡര്‍, ഇലക്ട്രോണിക് മെക്കാനിക്, ടര്‍ണര്‍, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഫിറ്റര്‍, മെഷിനിസ്റ്റ്, ഹെവി വെഹിക്കിള്‍ ഡ്രൈവര്‍, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍, കുക്ക് എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 10.
തസ്തിക & ഒഴിവ്
ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ (LPSC) – ISRO യിലേക്ക് നേരിട്ടുള്ള റിക്രൂട്ട്മെന്റ്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, വെല്‍ഡര്‍, ഇലക്ട്രോണിക് മെക്കാനിക്, ടര്‍ണര്‍, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഫിറ്റര്‍, മെഷിനിസ്റ്റ്, ഹെവി വെഹിക്കിള്‍ ഡ്രൈവര്‍, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍, കുക്ക് എന്നിങ്ങനെയാണ് തസ്തികകകള്‍.
ആകെ 30 ഒഴിവുകള്‍.
മെക്കാനിക്കല്‍ = 10
ഇലക്ട്രിക്കല്‍ = 01
വെല്‍ഡര്‍ = 01
ഇലക്ട്രോണിക് മെക്കാനിക് = 02
ടര്‍ണര്‍ = 01
മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് = 01
ഫിറ്റര്‍ = 05
മെഷിനിസ്റ്റ് = 01
ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ = 05
ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ 02
കുക്ക് = 01 എന്നിങ്ങനെയാണ് ഓരോ പോസ്റ്റിലെയും ഒഴിവുകള്‍.
പ്രായപരിധി
18 വയസ്.
ശമ്ബളം
19,900 1,42,400/
വിദ്യാഭ്യാസ യോഗ്യത
മെക്കാനിക്കല്‍
മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ വിത്ത് ഫസ്റ്റ് ക്ലാസ് (മൂന്ന് വര്‍ഷ കോഴ്സ്)
ഇലക്ട്രിക്കല്‍
ഇലക്ട്രിക്കലില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ വിത്ത് ഫസ്റ്റ് ക്ലാസ്. (മൂന്ന് വര്‍ഷ കോഴ്സ്)
വെല്‍ഡര്‍
SSLC/SSC പാസ് + ITI/NTC/ വെല്‍ഡര്‍ ട്രേഡില്‍ എന്‍.എ.സി എന്‍.സി.വി.ടി
ഇലക്ട്രോണിക് മെക്കാനിക്
SSLC/SSC പാസ് + ITI/NTC/ മെക്കാനിക്ക് ട്രേഡില്‍ എന്‍.എ.സി എന്‍.സി.വി.ടി
ടര്‍ണര്‍
SSLC/SSC പാസ് + ടര്‍ണറില്‍ ഐടിഐ/എന്‍ടിസി/എന്‍എസി എന്‍സിവിടിയില്‍ നിന്നുള്ള ട്രേഡ്
മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്
SSLC/SSC പാസ് + മെക്കാനിക്കില്‍ ഐടിഐ/എന്‍ടിസി/എന്‍എസി ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ട്രേഡ് എന്‍.സി.വി.ടി
ഫിറ്റര്‍
SSLC/SSC പാസ് + ITI/NTC/ മുതല്‍ ഫിറ്റര്‍ ട്രേഡില്‍ എന്‍.എ.സി എന്‍.സി.വി.ടി
മെഷിനിസ്റ്റ്
SSLC/SSC പാസ് + മെഷീനിസ്റ്റില് ഐടിഐ/എന്‍ടിസി/എന്‍എസി എന്‍സിവിടിയില്‍ നിന്നുള്ള ട്രേഡ്
ഹെവി വെഹിക്കിള്‍ ഡ്രൈവര്‍
പത്താം ക്ലാസ് വിജയം
ഹെവി ഡ്രൈവിങ്ങില്‍ 5 വര്‍ഷത്തെ പരിചയം
ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍
എസ്എസ്എല്‍സിയില്‍ പാസ്സ്
ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍3 വര്‍ഷത്തെ പരിചയം
പാചകക്കാരന്
എസ്എസ്എല്‍സി
ഹോട്ടല്‍/കാന്റീന് കുക്കായി 5 വര്‍ഷത്തെ പരിചയം
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് LPSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. ഓണ്‍ലൈന്‍ അപേക്ഷ പോര്‍ട്ടല്‍ ആഗസ്റ്റ് 28 ന് ഓപ്പണ്‍ ആകും. അപേക്ഷിക്കുന്നതിന് മുമ്ബായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് നിങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കുക. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് ഫീസ് ഒടുക്കേണ്ടതുണ്ട്.
വനിതകള്‍, എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്ത ഭടന്മാര് എന്നിവര്‍ക്ക് 400 രൂപയും, മറ്റുള്ളവര്‍ 500 രൂപയും ഫീസായി നല്‍കണം.
അപേക്ഷ: വിജ്ഞാപനം: click