Saturday, June 21, 2025

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നാലാം ക്ലാസുകാര്‍ക്ക് ജോലി; പത്താം ക്ലാസുള്ളവര്‍ക്കും ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര മിനിരത്ന കമ്ബനിയായ കകൊച്ചിന് ഷിപ്പ് യാര്ഡ് ലിമിറ്റഡിന് കീഴില് വിവിധ തസ്തികകളില് ജോലി നേടാന് അവസരം.

കരാര് അടിസ്ഥാനത്തില് വര്ക്ക്മാന് തസ്തികയിലാണ് നിയമനം നടക്കുന്നത്. മിനിമം നാലാം ക്ലാസ് മുതല് യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്ക് ജോലിക്കായി അപേക്ഷിക്കാം. നവംബര് 29 നുള്ളില് അപേക്ഷയെത്തണം.

തസ്തിക& ഒഴിവ്

കൊച്ചിന് ഷിപ്പ് യാര്ഡിലേക്ക് സ്കാഫോള്ഡര്, സെമി സ്കില്ഡ് റിഗ്ഗര് തസ്തികകളിലാണ് നിയമനങ്ങള് നടക്കുന്നത്.

സ്കാഫോള്ഡര് =21 ഒഴിവ്

സെമി സ്കില്ഡ് റിഗ്ഗര് = 50 ഒഴിവ്

കരാര് കാലാവധി

കൂടിയത് 3 വര്ഷത്തേക്കാണ് കരാര് നിയമനം നടക്കുന്നത്. കൊച്ചിന് ഷിപ്പ് യാര്ഡ് ലിമിറ്റഡിന്റെ വിവിധ പൊജക്‌ട് സൈറ്റുകളിലായാണ് നിയമനം നടക്കുക.

ശമ്ബളം

രണ്ട് തസ്തികകളിലുമായി ആദ്യ വര്ഷം 22,100 രൂപ മുതല് ശമ്ബളം ലഭിക്കും. ഇതിന് പുറമെ 5530 രൂപ ഓവര് ടൈം കൂലിയുമുണ്ട്. ശമ്ബളം 23,400 രൂപ വരെ കൂടാം.

പ്രായപരിധി

ഉദ്യോഗാര്ഥികളുടെ പ്രായം 30 വയസ് കവിയാന് പാടില്ല. (1994 നവംബര് 30ന് ശേഷം ജനിച്ചവരായിരിക്കണം. ഒബിസി, എസ്.സി- എസ്.ടി തുടങ്ങിയ സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവുണ്ട്.

യോഗ്യത

സ്കാഫോള്ഡര്

പത്താം ക്ലാസ് വിജയം. ബന്ധപ്പെട്ട മേഖലയില് 3 വര്ഷത്തെ പ്രവൃത്തി പരിചയം.

സെമി സ്കില്ഡ് റിഗ്ഗര്

നാലാം ക്ലാസ് വിജയിക്കണം. റിഗ്ഗിങ് വര്ക്കുകളില് കുറഞ്ഞത് 3 വര്ഷത്തെ പ്രവൃത്തി പരിചയം വേണം.

സെലക്ഷന്

പ്രാക്ടിക്കല് പരീക്ഷയുടെയും, ഫിസിക്കല് ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. സ്കാഫോള്ഡര് തസ്തികയില് 80 മാര്ക്കിന്റെ പ്രാക്ടിക്കല് ടെസ്റ്റും, 20 മാര്ക്കിന്റെ ഫിസിക്കല് ടെസ്റ്റും നടക്കും. സെമി സ്കില്ഡ് റിഗ്ഗര് തസ്തികയില് 100 മാര്ക്കിന്റെ പ്രാക്ടിക്കല് ടെസ്റ്റ് മാത്രമേ ഉള്ളൂ.

അപേക്ഷ ഫീസ്

എസ്.സി-എസ്.ടി, വിഭാഗക്കാര് ഒഴികെയുള്ളവര് 200 രൂപ അപേക്ഷ ഫീസായി നല്കണം.

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് കൊച്ചിന് ഷിപ്പ് യാര്ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ കൂടുതല് വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം നിര്ബന്ധമായും വായിച്ച്‌ മനസിലാക്കുക.

അപേക്ഷ : click

വിജ്ഞാപനം : click

Jobs for 4th graders at Cochin Shipyard Vacancies for 10th class also Apply now

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular