Friday, May 16, 2025

എല്‍.ബി.എസ് സെന്റര്‍, അസാപ് കേരള- തൊഴില്‍ കോഴ്സുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം; പത്താം ക്ലാസ് മുതല്‍ യോഗ്യത

തൊഴിലധിഷ്ഠിത കംപ്യൂട്ടര് കോഴ്സ്

എല്.ബി.എസ്. സെന്റര് ഫോര് സയന്സ് ആന്ഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫിസില് ഡിസംബര് ആദ്യ വാരം ആരംഭിക്കുന്ന ഡേറ്റ എന്ട്രി ആന്ഡ് ഓഫിസ് ഓട്ടോമേഷന് കോഴ്സിന് എസ്.എസ്.എല്.സി പാസായവരില്നിന്ന് അപേക്ഷ ക്ഷണിച്ചു.

വെബ്സൈറ്റിലൂടെ 30വരെ അപേക്ഷിക്കാം. കൂടുതല് വിവരങ്ങള്ക്ക്: 04712560333

അസാപ് കേരള അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയും ഐ ഹൈവ് ടെക്നോളജിയും ചേര്ന്ന് നടത്തുന്ന സര്ട്ടിഫിക്കറ്റ് കോഴ്സ് ഇന് ഡിജിറ്റല് മാര്ക്കറ്റിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാപ് കേരളയുടെയും ഐ ഹൈവിന്റെയും സര്ട്ടിഫികേഷനോടുകൂടിയ പൂര്ണമായും ഓണ്ലൈനായി രൂപകല്പനചെയ്തിരിക്കുന്ന 120 മണിക്കൂര് ദൈര്ഘ്യമുള്ള ഈ കോഴ്സിന്റെ ഫീസ് 23600 രൂപയാണ്. നവംബര് അവസാനം ആരംഭിക്കുന്ന ബാച്ചിലേക്ക് പരിമിതമായ സീറ്റുകളിലാണ് ഒഴിവുള്ളത്. കൂടുതല് വിവരങ്ങള്ക്ക് http://www.asapkerala.gov.in.

വയനാട് മെഡിക്കല് കോളജില് കരാര് നിയമനം

വയനാട് സര്ക്കാര് മെഡിക്കല് കോളജില് വിവിധ വിഭാഗങ്ങളിലായി (ജനറല് മെഡിസിന്, റെസ്പിറേറ്ററി മെഡിസിന്, ഒബിജി, റേഡിയോ ഡയഗ്നോസിസ്, ജനറല് സര്ജറി, ഓര്ത്തോപീഡിക്സ്, സൈക്യാട്രി) സീനിയര് റസിഡന്റ് തസ്തികകളില് നിലവിലുള്ള ഒഴിവുകളിലേക്കും (ഓര്ത്തോപീഡിക്സ്, ഓഫ്താല്മോളജി, ഇഎന്ടി) വിഭാഗങ്ങളിലായി പ്രതീക്ഷിത ഒഴിവുകളിലേക്കും കരാര് അടിസ്ഥാനത്തിലുള്ള നിയമനത്തിനായി 28ന് ഇന്റര്വ്യൂ നടത്തും. പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്ബളത്തില് ഒരു വര്ഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും എം.ഡി/എം.എസ്/ഡി.എന്.ബിയും ടി.സി.എം.സി/ കേരള സ്റ്റേറ്റ് മെഡിക്കല് കൗണ്സില് രജിസ്ട്രേഷനുമുള്ള ഡോക്ടര്മാക്ക് ഇന്റര്വ്യൂവില് പങ്കെടുക്കാം. ഉദ്യോഗാര്ഥികള് യോഗ്യത തെളിയിക്കുന്ന അസല് അനുബന്ധ രേഖകള് സഹിതം 28ന് രാവിലെ 11ന് വയനാട് സര്ക്കാര് മെഡിക്കല് കോളജ് പ്രിന്സിപ്പാളിന്റെ ഓഫിസില് നടക്കുന്ന വാക്ക് ഇന് ഇന്റര്വ്യൂവില് പങ്കെടുക്കണം.

LBS Centre ASAP Kerala- Vocational Courses Apply now Eligibility from 10th standard onwards

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular