സ്റ്റേറ്റ് ലബോറട്ടറിയില് കരാര് നിയമനം
ക്ഷീര വികസന വകുപ്പിന്റെ കീഴില് തിരുവനന്തപുരത്ത് പ്രവര്ത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയില് കെമിസ്ട്രി, മൈക്രോ ബയോളജി വിഭാഗങ്ങളില് അനലിസ്റ്റുമാരുടെ കരാര് ഒഴിവുണ്ട്.
എം.ടെക് (ഡയറി കെമിസ്ട്രി)/ബിടെക് (ഡയറി ടെക്നോളജി) യും പ്രവൃത്തിപരിചയവുമാണ് കെമിസ്ട്രി അനലിസ്റ്റിന്റെ യോഗ്യത. എം.ടെക് (ഡയറി മൈക്രോബയോളജി)/ എം.എസ്സി (ജനറല് മൈക്രോ ബയോളജി) യും പ്രവൃത്തിപരിചയവുമാണ് മൈക്രോ ബയോളജി അനലിസ്റ്റിന്റെ യോഗ്യത. പ്രായപരിധി 1840 വയസ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷകള് നവംബര് 27നു വൈകുന്നേരം 5 മണിക്ക് മുന്പായി ജോയിന്റ് ഡയറക്ടര്, സ്റ്റേറ്റ് ഡയറി ലബോറട്ടറി, ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം – 695004 വിലാസത്തില് ലഭിക്കണം. വിശദവിവരങ്ങള്ക്ക്: http://www.dairydevelopment.kerala.gov.in, 0471 2440074/ 0471 2440853
അടുക്കള സഹായി ഒഴിവ്
കേപ്പിന്റെ ചീമേനിയിലെ തൃക്കരിപ്പൂര് എഞ്ചിനീയറിംഗ് കോളേജ് ലേഡീസ് ഹോസ്റ്റലിലേക്ക് അടുക്കള സഹായിയുടെ (പാചകക്കാരി) താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില് വനിത ഉദ്യോഗാര്ത്ഥികളെ നിയമിക്കുന്നു. പാചകം ചെയ്യാനും എഴുത്തും വായനയും അറിഞ്ഞിരിക്കണം. താല്പര്യമുള്ള ഉദ്യോഗാര്ത്ഥികള് പ്രായം, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല് പ്രമാണങ്ങളും വ്യക്തി വിവരണം എന്നിവയും സഹിതം നവംബര് 25 ന് രാവിലെ 10.30നകം ടെസ്റ്റ്, അഭിമുഖത്തിന് ഹാജരാകണം. ഫോണ് 04672250377, 9495656060.
ബ്ലഡ് ബാങ്ക് ടെക്നീഷ്യന്
എറണാകുളം ജനറല് ആശുപത്രിയില് ബ്ലഡ് ബാങ്ക് ടെക്നീഷ്യന് തസ്തികയില് താല്കാലിക നിയമനത്തിനായി നവംബര് 26 ന് രാവിലെ 11 മണിക്ക് വാക് ഇന് ഇന്റര്വ്യൂ നടത്തും. മെഡിക്കല് ലബോറട്ടറി ടെക്നോളജിയില് ഡിപ്ലോമ, ബിഎസ്സി, എംഎസ്സി യോഗ്യതയുള്ളവര് ബന്ധപ്പെട്ട രേഖകളുമായി സൂപ്രണ്ട് ഓഫീസില് ഹാജരാകണം. കൂടുതല് വിവരങ്ങള്ക്ക്: 0484 – 2386000.
സ്നേഹധാര് പദ്ധതിയില് അവസരം
സ്നേഹധാര് പദ്ധതിയില് മെഡിക്കല് ഓഫീസര്, സ്പീച്ച് തെറാപ്പിസ്റ്റ്, ഫാര്മസിസ്റ്റ്, പഞ്ചകര്മ തെറാപ്പിസ്റ്റ്, തസ്തികകളിലേക്കുള്ള ഇന്റര്വ്യൂ നവംബര് 26ന് നടക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില് രാവിലെ 10.30 നാണ് ഇന്റര്വ്യൂ. കൂടുതല് വിവരങ്ങള്ക്ക് ജില്ലാ മെഡിക്കല് ഓഫീസറുടെ കാര്യാലയം, ഭാരതീയ ചികിത്സാ വകുപ്പ്, ആരോഗ്യ ഭവന്, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2320988 എന്ന ഫോണ് നമ്ബറിലോ ബന്ധപ്പെടുക. ഇമെയില്: dmoismtvm@gmail.com
government jobs in districts without psc exams latest vacancies of this week