Wednesday, May 21, 2025

യുകെയിലേക്ക് നോര്‍ക്കയുടെ പുതിയ റിക്രൂട്ട്‌മെന്റ്; ഈ യോഗ്യത വേണം; കൈനിറയെ ശമ്ബളം വാങ്ങാം

യു
യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്സ് എന്.എച്ച്‌.എസ്സില് ഇന്റര്നാഷണല് സീനിയര് പോര്ട്ട്ഫോളിയോ പാത്ത്വേ ഡോക്ടര്സൈക്യാട്രിസ്റ്റ് ഒഴിവുകളിലേയ്ക്ക് നോര്ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം.

ഓള്ഡര് അഡള്ട്ട്, അഡള്ട്ട് മെന്റല് ഹെല്ത്ത് എന്നീ സ്പെഷ്യാലിറ്റികളിലാണ് ഡോക്ടര്മാര്ക്ക് അവസരം.

തെലങ്കാനയിലെ ഹൈദരാബാദില് ചേരുന്ന ഇന്ത്യന് സൈക്യാട്രിക് സൊസൈറ്റിയുടെ വാര്ഷിക ദേശീയ സമ്മേളനത്തോട് (ANCIPS 2025) അനുബന്ധിച്ച്‌ ജനുവരി 24 മുതല് 26 വരെ തീയ്യതികളിലാണ് അഭിമുഖം. വേദിതാജ് വിവാന്ത, ബെഗംപേട്ട്. മെഡിക്കല് പഠനത്തിനുശേഷം കുറഞ്ഞത് 12 വര്ഷത്തെയും, ഇതില് കുറഞ്ഞത് ആറു വര്ഷം സൈക്യാട്രി സ്പെഷ്യാലിറ്റിയിലും പ്രവര്ത്തിപരിചയമുളവര്ക്ക് അപേക്ഷിക്കാവുന്നതാണ്. വെയില്സിലെ മാനസികാരോഗ്യ വിഭാഗത്തില് മൂന്നു വര്ഷം വരെ നീളുന്ന സ്ഥിരനിയമനത്തിനാണ് ഡോക്ടര്മാര്ക്ക് അവസരം.

പ്രവൃത്തിപരിചയമനുസരിച്ച്‌ £96,990 മുതല് £107,155 വരെ വാര്ഷിക ശമ്ബളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. ശമ്ബളത്തിനു പുറമേ £650 ഗ്രാറ്റുവിറ്റി പേയ്മെന്റ്, യുകെയിലേക്കുള്ള ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റ്, ഒരു മാസത്തെ താമസസൗകര്യം (യു.കെ) എന്നീ ആനുകൂല്യങ്ങള്ക്കും തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് അര്ഹതയുണ്ടാകും. വിശദവിവരങ്ങള്ക്ക് 04712770536, 539, 540, 577 എന്നീ നമ്ബറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്) 24 മണിക്കൂറും പ്രവര്ത്തിക്കുന്ന നോര്ക്ക ഗ്ലോബല് കോണ്ടാക്‌ട് സെന്ററിന്റെ ടോള് ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില് നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള് സര്വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

താല്പര്യമുളളവര് http://www.nifl.norkaroots.org എന്ന വെബ്ബ്സൈറ്റ് സന്ദര്ശിച്ച്‌ 2025 ജനുവരി 20 നകം അപേക്ഷ നല്കേണ്ടതാണ്.

Norcas new recruitment to the UK apply now

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular