Friday, May 16, 2025

പ്ലസ് ടു ഉള്ളവർക്ക് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റില്‍ വമ്ബന്‍ അവസരം; ഗസ്റ്റ് ഹൗസുകളില്‍ ജോലിക്കാരെ ആവശ്യമുണ്ട്; ഇപ്പോള്‍ അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ജോലി നേടാന്‍ അവസരം. ടൂറിസം വകുപ്പിന് കീഴില്‍ കോഴിക്കോടും, സുല്‍ത്താന്‍ ബത്തേരിയിലും പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസുകളിലേക്കാണ് ജോലിക്കാരെ നിയമിക്കുന്നത്.

കുക്ക്, റിസപ്ഷനിസ്റ്റ്, ഹൗസ് കീപ്പിങ് സ്റ്റാഫ്, കിച്ചന്‍ മേറ്റി തുടങ്ങിയ തസ്തികകളില്‍ കരാര്‍ നിയമനാണ് നടക്കുക. മിനിമം പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന തസ്തികകളാണിവ. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 3ന് മുന്‍പായി തപാല്‍ മുഖേന അപേക്ഷകള്‍ നല്‍കണം.

തസ്തിക & ഒഴിവ്

ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസുകളില്‍ ഹൗസ് കീപ്പിങ് സ്റ്റാഫ്, ഫുഡ് ആന്റ് ബീവറേജ് സ്റ്റാഫ്, കുക്ക്, അസിസ്റ്റന്റ് കുക്ക്, റിസപ്ഷനിസ്റ്റ്, കിച്ചന്‍ മേറ്റി റിക്രൂട്ട്‌മെന്റ്.

ആകെ 38 ഒഴിവുകള്‍.

  1. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ്

ഹൗസ് കീപ്പിങ് സ്റ്റാഫ് = 6
ഫുഡ് ആന്റ് ബീവറേജ് സ്റ്റാഫ് = 7
കുക്ക് = 3
അസിസ്റ്റന്റ് കുക്ക് = 1

2. സുല്‍ത്താന്‍ ബത്തേരി ഗവ ഗസ്റ്റ് ഹൗസ്

ഫുഡ് & ബീവറേജ് സര്‍വീസ് സ്റ്റാഫ് = 5
ഹൗസ് കീപ്പിങ് സ്റ്റാഫ് = 5
കുക്ക് = 3
അസിസ്റ്റന്റ് കുക്ക് = 3
റിസപ്ഷനിസ്റ്റ് = 2
കിച്ചന്‍ മേറ്റി = 3

പ്രായപരിധി

18 വയസ് മുതല്‍ 36 വയസ് വരെ. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.

യോഗ്യത

ഹൗസ് കീപ്പിങ് സ്റ്റാഫ്

പത്താം ക്ലാസ് വിജയം കൂടെ കേരള സര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഹോട്ടല്‍ അക്കമഡേഷന്‍ ഓപറേഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്.

അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജിയില്‍ നിന്ന് ഹോട്ടല്‍ അക്കമഡേഷനില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമയോ, പിജി ഡിപ്ലോമയോ വേണം. സമാന തസ്തികയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഫുഡ് ആന്റ് ബീവറേജ്

പ്ലസ് ടു വിജയം. കേരള സര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫുഡ് ആന്റ് ബീവറേജ് സര്‍വീസ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്.
OR കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജിയില്‍ നിന്ന് ഫുഡ് ആന്റ് ബീവറേജ് സര്‍വീസില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ.
സ്റ്റാര്‍ ഹോട്ടലുകളില്‍ വെയിറ്റര്‍/ ബട്ട്‌ലര്‍/ ക്യാപ്റ്റന്‍ ആയി 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.

കുക്ക്

പത്താം ക്ലാസ് വിജയം. കേരള സര്‍ക്കാര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കില്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജിയില്‍ നിന്ന് കുക്കറി/ ഫുഡ് പ്രൊഡക്ഷനില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ. കുക്ക്/ അസിസ്റ്റന്റ് കുക്ക് തസ്തികകളില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.

അസിസ്റ്റന്റ് കുക്ക്

പത്താം ക്ലാസ് വിജയം. കേരള സര്‍ക്കാര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വിജയം. സ്റ്റാര്‍ ഹോട്ടലുകളില്‍ സമാന പോസ്റ്റില്‍ 1 വര്‍ഷത്തെ പ്രവൃത്തി പരിചയം.

റിസപ്ഷനിസ്റ്റ്

പ്ലസ് ടു വിജയം. കേരള സര്‍ക്കാര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫ്രണ്ട് ഓഫീസ് ഓപ്പറേഷനില്‍ സര്‍ട്ടിഫിക്കറ്റ്. സ്റ്റാര്‍ ഹോട്ടലുകളില്‍ സമാന പോസ്റ്റില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.

കിച്ചന്‍ മേറ്റി

പത്താം ക്ലാസ് വിജയം. കേരള സര്‍ക്കാര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്. സ്റ്റാര്‍ ഹോട്ടലുകളില്‍ കുക്ക്/ അസിസ്റ്റന്റ് കുക്ക് പോസ്റ്റില്‍ 1 വര്‍ഷത്തെ പ്രവൃത്തി പരിചയം.

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 675 രൂപ ശമ്ബളമായി ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക. അല്ലെങ്കില്‍ താഴെ നല്‍കിയ അപേക്ഷ ലിങ്ക് തിരഞ്ഞെടുത്താലും മതി. ശേഷം പൂരിപ്പിച്ച്‌ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം

The Regional Joint Director, Department Of Tourism, Regional Office, Civil station, Kozhikode- 673020 എന്ന വിലാസത്തിലേക്ക് അയക്കണം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.

അപേക്ഷ: click

വിജ്ഞാപനം: click

official website: click

temporary job recruitment in government guest house under kerala government

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular