പുതുച്ചേരിയിലെ പൊതുമരാമത്ത് വകുപ്പില് ജൂനിയര് എഞ്ചിനീയര് (സിവില്), ഓവര്സീയര് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
168 ഒഴിവുകളാണുള്ളത്. അപേക്ഷകര് പുതുച്ചേരി കേന്ദ്ര ഭരണപ്രദേശത്തിന്റെ ഭാഗമായ സ്ഥലങ്ങളില് ജനിച്ചവരോ കുറഞ്ഞത് കഴിഞ്ഞ അഞ്ചുവര്ഷമെങ്കിലും സ്ഥിരതാമസക്കാരോ ആയിരിക്കണം.
തസ്തിക
- ജൂനിയര് എഞ്ചിനീയര് (സിവില്)
99 ഒഴിവുകള്.
യോഗ്യത: സിവില് എഞ്ചിനീയറിങ് ഡിപ്ലോമ/ സിവില് എഞ്ചിനീയറിങ് ബിരുദം (എ.എ.ഐ.ഇയില് 31.05.2013 വരെ എന് റോള് ചെയ്തവരായിരിക്കണം).
30 വയസ് കവിയരുത്.
2. ഓവര്സീയര്
69 ഒഴിവുകള്.
യോഗ്യത: സിവില് എഞ്ചിനീയറിങ്ങില് ത്രിവത്സര ഡിപ്ലോമ.
പ്രായം 30 വയസ് കവിയരുത്.
കൂടുതല്‍ തൊഴില്‍ വാർത്തകള്ക്ക് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക
ശ്രദ്ധിക്കുക,
- ഉയര്ന്ന പ്രായപരിധിയില് ഒബിസി/ ബി.സി.എം/ ഇബിസി/ എംബിസി വിഭാഗക്കാര്ക്ക് മൂന്ന് വര്ഷത്തെയും, എസ്.സി, എസ്.ടി വിഭാഗക്കാര്ക്ക് അഞ്ചുവര്ഷത്തെയും ഭിന്നശേഷിക്കാര്ക്ക് 10 വര്ഷത്തെയും ഇളവ് ലഭിക്കും.
- വിമുക്ത ഭടന്മാര്ക്ക് സേവനകാലാവധിക്കൊപ്പം മൂന്ന് വര്ഷത്തെയും, ഗവണ്മെന്റ് സര്വീസിലുള്ളവര്ക്ക് അഞ്ചുവര്ഷത്തെയും ഇളവ് ലഭിക്കും.
- എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
- ഡിപ്ലോമ നിലവാരത്തിലായിരിക്കും ചോദ്യങ്ങള്.
- രണ്ടുമണിക്കൂര് ദൈര്ഘ്യമുള്ള പരീക്ഷയ്ക്ക് ഒബ്ജക്ടീവ് മാതൃകയില് 100 ചോദ്യങ്ങളുണ്ടാവും.
- ഓണ്ലൈന് അപേക്ഷ നല്കേണ്ട അവസാന തീയതി ആഗസ്റ്റ് 31 (വൈകീട്ട് 5:00 മണി).
കൂടുതല് വിവരങ്ങള്ക്ക്: click