Friday, May 16, 2025

പോലീസ് സേവനങ്ങൾക്ക് ഇനി സ്റ്റേഷൻ കയറിയിറങ്ങേണ്ട. എല്ലാം ഓൺലൈനായി ചെയ്യാം…

പോലീസ് സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കാൻ ‘THUNA ‘ സിറ്റിസൺ പോർട്ടൽ. CCTNS പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനുകളിലും മറ്റിതര പോലീസ് ഓഫീസുകളുമായും ബന്ധപ്പെടുന്നതിന് കേരള പോലീസ് തയ്യാറാക്കിയ സിറ്റിസൺ പോർട്ടലാണ് THUNA- (The Hand You Need For Assistance).

പ്രസ്തുത പോർട്ടൽ വഴി പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനുകളിലേക്ക് പോകാതെ തന്നെ ഇന്റർനെറ്റ് മുഖേന പരാതികളും മറ്റ് അപേക്ഷകളും പോലീസ് സ്റ്റേഷൻ, ഓഫീസുകളിൽ സമർപ്പിക്കുകയും മറുപടി സ്വീകരിക്കുകയും ചെയ്യാവുന്നതാണ്.

താഴെ പറയുന്ന സേവനങ്ങൾ സിറ്റിസൺ പോർട്ടലിലൂടെ ലഭ്യമാകുന്നതാണ്.

📌 ഓൺലൈനിലൂടെ പരാതികൾ സമർപ്പിക്കുവാനും FIR, കേസുകളുടെ തൽസ്ഥിതി, വിചാരണ എന്നിവയെക്കുറിച്ച് അറിയുന്നതിനുമുള്ള സൗകര്യം.

📌 കാണാതായ വ്യക്തികൾ, മോഷണം പോയ വസ്തുക്കൾ, വാഹനങ്ങൾ, ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട വസ്തുക്കൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്.

📌 പോലീസ് സ്റ്റേഷനിൽ നിന്നുള്ള സേവനങ്ങൾ, ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ (Police verification Certificate, No Objection Certificate etc) എന്നിവയ്ക്കായി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുവാൻ കഴിയും.

📌 സമ്മേളനങ്ങൾ, കലാപ്രകടനങ്ങൾ, സമരങ്ങൾ, ജാഥകൾ, പ്രചരണ പരിപാടികൾ എന്നിവ നടത്തുന്നതിനും മൈക്ക് സെറ്റ് ഉപയോഗിക്കുന്നതിനും അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായി നൽകുവാനുള്ള സൗകര്യം.

📌 പരാതികൾ സമർപ്പിക്കുന്നതിനെക്കുറിച്ചും പോലീസ് സേവനങ്ങളെക്കുറിച്ചുമുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിനുള്ള സൗകര്യം.

പോലീസിന്റെ സേവനങ്ങൾ കൃത്യതയിലും വേഗത്തിലും പൊതുജനങ്ങൾക്ക പ്രാപ്തമാകാനുള്ള അവസരമാണ് സിറ്റിസൺ പോർട്ടൽ വഴി കേരള സർക്കാർ ലക്ഷ്യം വെക്കുന്നത്.

the Kerala Police website thuna provides various online services that allows citizens to access police services without having to physically go to the police station.

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular