Sunday, June 1, 2025

കേരളത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ജോലികള്‍; ഇന്റര്‍വ്യൂ മുഖേന പങ്കെടുക്കാം; വിവിധ ജില്ലകളിലെ ഒഴിവുകള്‍

പീര് എഡ്യൂകേറ്റര് /സപ്പോര്ട്ടര് നിയമനം

നാഷണല് വൈറല് ഹെപ്പറ്റൈറ്റീസ് കണ്ട്രോള് പ്രോഗ്രാമിന്റെ കീഴില് ജില്ലയിലെ ചികിത്സാ കേന്ദ്രങ്ങളായ ഇടുക്കി ജില്ലാ ആശുപത്രി , തൊടുപുഴ, താലൂക്ക് ആശുപത്രി അടിമാലി എന്നിവിടങ്ങളില് പീര് എഡ്യൂകേറ്റര് /സപ്പോര്ട്ടര്മാരെ ഇന്സെന്റീവ് അടിസ്ഥാനത്തില് നിയമിക്കുന്നു.ഓരോ ഒഴിവ് വീതമാണുള്ളത്.

സെപ്റ്റംബര് 26 ന് രാവിലെ 11 മണി മുതല് ഇടുക്കി ജി
ല്ലാ മെഡി ക്കല് ഓഫീസില് (ആരോഗ്യം) വാക്ക് ഇന് ഇന്റര്വ്യു നടക്കും.

ഇന്റര്വ്യൂവില് പങ്കെടുക്കുന്ന ഉദ്യോഗാര്ത്ഥികള് ഹെപ്പറ്റൈറ്റീസ് ബിസി രോഗബാധിതരായ അല്ലെങ്കില് സുഖം പ്രാപിച്ച വ്യക്തിയായിരിക്കണം, കുറഞ്ഞത് 12ാം തരം പാസ്സായിരിക്കണം, പ്രാദേശിക ഭാഷയിലുള്ള മികച്ച അറിവും ഇംഗ്ലീഷ് ഭാഷ യില് പ്രവര്ത്തന പരിചയവും ഉണ്ടായിരിക്കണം, അടിസ്ഥാന കമ്ബ്യൂട്ടര് ഡേറ്റാ എന്ട്രി പരിജ്ഞാനം, നിലവില് ഹെപ്പറ്റൈറ്റീസ് ബിസി രോഗബാധിതരായ അല്ലെങ്കില് സുഖം പ്രാപിച്ച വ്യക്തികളില് നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. ഇത്തരക്കാരുടെ അഭാവ ത്തില് പൊതുവിഭാഗത്തില് നിന്നും നിയമനം നടത്തും. യോഗ്യത തെളിയിക്കുന്ന അസ്സല് സര്ട്ടിഫിക്കറ്റും സാക്ഷ്യ പ്പെടുത്തിയ പകര്പ്പും, ആധാര്,വോട്ടര് ഐ.ഡി എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്പ്പും ഇന്റര്വ്യു സമയത്ത് ഹാജരാക്കേണ്ടതാണ്. ഫോണ്: 04862 233030, 04862 296449.

നഴ്സിങ് ലക്ച്ചറര് ഒഴിവ്

ആലപ്പുഴ ഗവ. നഴ്സിങ് കോളജില് 202425 അധ്യയന വര്ഷത്തേക്ക് മാത്രം ബോണ്ടഡ് നഴ്സിങ് ലക്ചറര്മാരുടെ 11 ഒഴിവുകളിലേക്ക് വാക് ഇന് ഇന്റര്വ്യൂ നടത്തും. പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ. സംസ്ഥാനത്തെ സര്ക്കാര്/ സ്വകാര്യ നഴ്സിങ് കോളജില് നിന്നുള്ള എം.എസ്.സി നഴ്സിങ് വിജയവും കെഎന്എംസി രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായം 40 വയസ് കവിയരുത്. എസ്.സി/ എസ്.ടി ഉദ്യോഗാര്ഥികള്ക്ക് നിയമാനുസൃത വയസിളവിന് അര്ഹത ഉണ്ടായിരിക്കും. താത്പര്യമുള്ളവര് വിശദമായ ബയോഡാറ്റയും തിരിച്ചറിയല് രേഖ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല് സര്ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര് 23ന് രാവിലെ 11ന് കോളജില് ഹാജരാകണം.

ആര്സിസിയില് ഇന്റേണല് ഓഡിറ്റ് ഓഫീസര്

തിരുവനന്തപുരം റീജിയണല് കാന്സര് സെന്ററില് ഇന്റേണല് ഓഡിറ്റ് ഓഫീസര് തസ്തികയിലേക്ക് കരാര് അടിസ്ഥാനത്തില് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര് 27 ന് വൈകിട്ട് 3 വരെയാണ് അപേക്ഷകള് സ്വീകരിക്കുക. വിശദവിവരങ്ങള്ക്ക് www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക.

റിസര്ച്ച്‌ അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കല് കോളേജിലെ ചൈല്ഡ് ഡെവലപ്മെന്റ് സെന്ററിലെ യൂണിസെഫ് ഫണ്ടഡ് പ്രോജക്ടിലേക്ക് ആറുമാസത്തേയ്ക്ക് രണ്ടു റിസര്ച്ച്‌ അസിസ്റ്റന്റുമാരുടെ താല്ക്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം 30000 രൂപ.

പി.ജി.ഡി.സി.സി.ഡി യും ഒരു വര്ഷ പരിചയവും അല്ലെങ്കില് എം.എസ്സി/എം.എ സൈക്കോളജി എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്ഥികള് വിശദമായ ബയോഡാറ്റ, അസല് സര്ട്ടിഫിക്കറ്റുകള്, അപേക്ഷ എന്നിവയുമായി സെപ്റ്റംബര് 23 –ാം തീയതി രാവിലെ 11 മണിക്ക് സി.ഡി.സി യില് വാക് ഇന് ഇന്റര്വ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്ക്ക് http://www.cdckerala.org എന്ന വെബ്സൈറ്റിലോ, 04712553540 എന്ന ഫോണ് നമ്ബറിലോ ബന്ധപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular