Monday, May 12, 2025

എയര്‍പോര്‍ട്ടുകളില്‍ ജോലി; കേരളത്തിലും ഒഴിവുകള്‍; ആകെ 76 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

കേരളത്തില് എയര്പോര്ട്ടുകളില് ജോലി നേടാന് അവസരം. എ.ഐ എഞ്ചിനീയറിങ് സര്വീസസ് ലിമിറ്റഡ് ഇപ്പോള് അസിസ്റ്റന്റ് സൂപ്പര്വൈസര്, റീജിയണല് സെക്യൂരിറ്റി ഓഫീസര് തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.

ആകെയുള്ള 76 ഒഴിവുകളിലേക്ക് ഉദ്യോഗാര്ഥികള്ക്ക് ഓണ്ലൈനായി അപേക്ഷിക്കാം. കേരളത്തില് തിരുവനന്തപുരം എയര്പോര്ട്ടിലാണ് ഒഴിവുള്ളത്. അവസാന തീയതി സെപ്റ്റംബര് 24.

തസ്തിക& ഒഴിവ്

എ.ഐ എഞ്ചിനീയറിങ് സര്വീസസ് ലിമിറ്റഡില് പുതിയ റിക്രൂട്ട്മെന്റ്. റീജിയണല് സെക്യൂരിറ്റി ഓഫീസര്, അസിസ്റ്റന്റ് സൂപ്പര്വൈസര് (സെക്യൂരിറ്റി) എന്നീ തസ്തികളിലാണ് നിയമനം

ആകെ 76 ഒഴിവുകള്.

റീജിയണല് സെക്യൂരിറ്റി ഓഫീസര്

ഡല്ഹി, ഹൈദരാബാദ്, തിരുവനന്തപുരം എയര്പോര്ട്ടുകളിലായി ഓരോ ഒഴിവുകള്.

അസിസ്റ്റന്റ് സൂപ്പര്വൈസര് (സെക്യൂരിറ്റി)

ഡല്ഹി 20, മുംബൈ 13, നാഗ്പൂര് 12, കൊല്ക്കത്ത 11, തിരുവനന്തപുരം 10, ഹൈദരാബാദ് 5, ചെന്നൈ 2 എന്നിങ്ങനെ ഒഴിവുകളുണ്ട്.

പ്രായപരിധി

അസിസ്റ്റന്റ് സൂപ്പര്വൈസര് (സെക്യൂരിറ്റി)

35 വയസ് കവിയരുത്.

റീജിയണല് സെക്യൂരിറ്റി ഓഫീസര്

40 വയസില് കൂടരുത്. രണ്ട് തസ്തികകളിലും സംവരണ വിഭാഗക്കാര്ക്ക് വയസിളവുണ്ട്.

വിദ്യാഭ്യാസ യോഗ്യത

റീജിയണല് സെക്യൂരിറ്റി ഓഫീസര്

ഏതെങ്കിലും അംഗീകൃത സര്വകലാശാലയില് നിന്ന് ഏതെങ്കിലും വിഷയത്തില് ബിരുദം നേടിയവര് (കുറഞ്ഞത് 3 വര്ഷ കാലാവധി).

ഹിന്ദി, ഇംഗ്ലീഷ് പ്രാദേശിക ഭാഷകളില് പരിജ്ഞാനം.

01.11.2024ന് കുറഞ്ഞത് 3 മാസത്തെ സാധുതയുള്ള BCAS അടിസ്ഥാന AVSEC (ഏറ്റവും പുതിയ പാറ്റേണ്) സര്ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

അഗ്നിശമന സേനയില് പ്രാവീണ്യം. വ്യവസായി സുരക്ഷയില് അറിവ്. ദുരന്തനിവാരണത്തില് അറിവ്. നിയമ പരിജ്ഞാനം. കമ്ബ്യൂട്ടര് പരിജ്ഞാനം.

അസിസ്റ്റന്റ് സൂപ്പര്വൈസര് (സെക്യൂരിറ്റി)

ഏതെങ്കിലും വിഷയത്തില് ബിരുദം

ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷകളില് പരിജ്ഞാനം.

01.11.2024ന് കുറഞ്ഞത് 3 മാസത്തെ സാധുതയുള്ള BCAS അടിസ്ഥാന AVSEC ഏറ്റവും പുതിയ പാറ്റേണ്) സര്ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

NCC B/C സര്ട്ടിഫിക്കറ്റ്

10 വര്ഷത്തെ സെക്യൂരിറ്റി സൂപ്പര്വൈസറി പരിചയം.

ഫിസിക്കല് മെഷര്മെന്റ്

സ്ത്രീകള്ക്ക് കുറഞ്ഞത് 154.5 സെ.മീ ഉയരവും, പുരുഷന് കുറഞ്ഞത് 163 സെ.മീ ഉയരവും ആവശ്യമാണ്.

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് aiesl വെബ്സൈറ്റ് സന്ദര്ശിച്ച്‌ കൂടുതല് വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കാന് ശ്രമിക്കുക.

അപേക്ഷ; click

വിജ്ഞാപനം;click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular