വയനാട് വരദൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു. കണിയാമ്ബറ്റ പഞ്ചായത്തിലെ 12,14,15,16 വാര്‍ഡുകളിലേക്കാണ് നിയമനം.
ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് അഭിമുഖത്തില്‍ പങ്കെടുക്കാം. വിവാഹിതരായ 25 നും 45 നും ഇടയില്‍ പ്രായമുള്ള 10ാം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ വാര്‍ഡുകളില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സല്, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്ബര്‍, ഫോട്ടോ, ബയോഡാറ്റ, അപേക്ഷ സഹിതം സെപ്റ്റംബര്‍ 26 ന് രാവിലെ ഒന്‍പതിന് വരദൂര്‍ പ്രാഥമീക ആരോഗ്യകേന്ദ്രത്തില്‍ അഭിമുഖത്തിന് എത്തണം.
ഫോണ്‍ 04936 289 166
Asha Worker in Primary Health Centre Opportunity for 10th pass passers No exam just interview
കൂടുതല്‍ തൊഴില്‍ വാർത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
എംപ്ലോയബിലിറ്റി സ്കില്‍സ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള ദക്ഷിണമേഖല ട്രെയിനിംഗ് ഇന്‍സ്പെക്ടറുടെ നിയന്ത്രണത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഐ.ടി.ഐകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.
നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്കില്‍സ് എന്ന വിഷയം പഠിപ്പിക്കുന്നതിനാണ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ ബിബിഎ/എംബിഎ/ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി, ഇംഗ്ലീഷില്‍ മികച്ച ആശയവിനിമയത്തിനുള്ള കഴിവും പ്ലസ്ടു/ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്ബ്യൂട്ടര്‍ പരിജ്ഞാന യോഗ്യതയും ഉള്ളവരായിരിക്കണം.
ഇന്റര്‍വ്യൂ
കൂടിക്കാഴ്ച സെപ്റ്റംബര്‍ 25ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം, വെള്ളയമ്ബലം, അയ്യന്‍കാളി ഭവനില്‍ പ്രവര്‍ത്തിക്കുന്ന ദക്ഷിണമേഖല ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലും പകര്‍പ്പും എന്നിവ സഹിതം നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ക്ക് മണിക്കൂറിന് 240 രൂപ പ്രതിഫലം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2316680