പാ ലക്കാട് ജില്ലയിലെ നെല്ല് സംഭരണത്തോടനുബന്ധിച്ച് സപ്ലൈക്കോ ഫീല്ഡ് തലത്തില് പ്രവര്ത്തിക്കാന് താല്പര്യമുള്ള ഉദ്യോഗാര്ഥികളെ ദിവസ വേതനാടിസ്ഥാനത്തില് നിയമിക്കുന്നു.
താല്പര്യമുള്ള ഉദ്യോഗാര്ഥികള്ക്ക് താഴെ നല്കിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങള്ക്കനുസരിച്ച് സെപ്റ്റംബര് 25നകം അപേക്ഷ നല്കാം.
തസ്തിക
സപ്ലൈക്കോ ഡിപ്പാര്ട്ട്മെന്റിന് കീഴില് ഫീല്ഡ് വര്ക്ക്.
യോഗ്യത
കൃഷിയില് വി.എച്ച്.എസ്.ഇ/ തത്തുല്യം
ഓരോ പഞ്ചായത്തിലെയും പ്രാദേശിക ഉദ്യോഗാര്ഥികള്ക്ക് മുന്ഗണന.
ടൂവീലര് ഡ്രൈവിങ് ലൈസന്സ് ഉള്ളവര്ക്കും മുന്ഗണന ലഭിക്കും.
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് സെപ്റ്റംബര് 25നുള്ളില് അപേക്ഷ നല്കണം. പാലക്കാട് സപ്ലൈക്കോ പാഡി മാര്ക്കറ്റിങ് ഓഫീസില് നേരിട്ടാണ് അപേക്ഷ നല്കേണ്ടത്. വിദ്യാഭ്യാസ യോഗ്യത, വയസ്, ആധാര്, മേല്വിലാസം, ഇ-മെയില് അഡ്രസ് എന്നിവ ഉള്പ്പെടെ ഫോട്ടോ പതിച്ച ബയോഡാറ്റ, സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പുകള്, 200 രൂപയുടെ മുദ്രപത്രം എന്നിവ സഹിതമാണ് അപേക്ഷ നല്കേണ്ടത്. സംശയങ്ങള്ക്ക് സ്ഥാപനവുമായി ബന്ധപ്പെടുക.