കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വിവിധ വകുപ്പുകളില്‍ ജോലി നേടാന്‍ അവസരം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ എക്‌സാമിനേഷന്‍ തസ്തികയിലേക്കുള്ള അപേക്ഷ നീട്ടിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് നാളെ (ജൂലൈ 27 വരെ) ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. മിനിമം ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി 17,727 ഒഴിവുകളിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. യോഗ്യതയും കൂടുതല്‍ വിവരങ്ങളുമറിയാം…
തസ്തിക& ഒഴിവ്
എസ്.എസ്.സി കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ എക്‌സാമിനേഷന്‍. വിവിധ വകുപ്പുകളിലായി 17727 ഒഴിവുകള്‍. ഇന്ത്യയൊട്ടാകെ നിയമനം നടക്കും.
ശമ്പളം
35,400 രൂപ മുതല്‍ 1,12,400 രൂപ വരെ ശമ്പളമായി ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍
അംഗീകൃത സര്‍വകലാശാല ബിരുദം.
സി.എ/ സി.എസ്/ എം.ബി.എ/ കോസ്റ്റ് & മാനേജ്‌മെന്റ് അക്കൗണ്ടന്റ്/ മാസ്റ്റര്‍ ഇന്‍ കൊമേഴ്‌സ്, മാസ്റ്റര്‍ ഇന്‍ ബിസിനസ് സ്റ്റഡീസ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ (ജെ.എസ്.ഒ)
അംഗീകൃത ബിരുദം.
പ്ലസ് ടുവില്‍ മാത് സ് ഒരു വിഷയമായി പഠിച്ചിരിക്കണം. 60 ശതമാനം മാര്‍ക്ക് വേണം.
OR
ബിരുദം (സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിക്കണം)
COMPILER POSTS
ബിരുദം (ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഗണിതം എന്നിവ ഒരു വിഷയമായി പഠിച്ചിരിക്കണം)
മറ്റ് പോസ്റ്റുകള്‍
അംഗീകൃത സര്‍വകലാശാല ബിരുദം (തത്തുല്യം)
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി = 100
മറ്റുള്ളവര്‍ ഫീസടക്കേണ്ടതില്ല.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്‍കുക. അവസാന തീയതി ജൂലൈ 27 ആണ്. ഇ.ഡി, സി.ബി.ഐ, എന്‍.ഐ.എ, ഇന്‍കം ടാക്‌സ് തുടങ്ങിയ വിവിധ വകുപ്പുകളിലേക്ക് നിയമനം നടക്കുന്നുണ്ട്.
അപേക്ഷ; https://ssc.gov.in/home/apply
അപേക്ഷ; https://ssc.gov.in/api/attachment/uploads/masterData/NoticeBoards/Notice_of_CGLE_2024_06_24.pdf