Monday, May 12, 2025

ആശാവര്‍ക്കര്‍, ക്ലീനര്‍, ഡ്രൈവര്‍ ജോലികള്‍; വിവിധ ജില്ലകളില്‍ പരീക്ഷയില്ലാതെ സര്‍ക്കാര്‍ ജോലി നേടാം; ഇന്റര്‍വ്യൂ മാത്രംശാവര്‍ക്കര്‍, ക്ലീനര്‍, ഡ്രൈവര്‍ ജോലികള്‍; വിവിധ ജില്ലകളില്‍ പരീക്ഷയില്ലാതെ സര്‍ക്കാര്‍ ജോലി നേടാം; ഇന്റര്‍വ്യൂ മാത്രം

ആശാവർക്കർ

വയനാട് അമ്ബലവയല് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില് ഏഴാം വാര്ഡില് ആശ പ്രവര്ത്തകയുടെ പോസ്റ്റില് താല്ക്കാലിക ഒഴിവ്.

25നും 45നും ഇടയില് പ്രായമുള്ള ഏഴാം വാര്ഡില് സ്ഥിരതാമസക്കാരായിട്ടുള്ളവര്ക്ക് അപേക്ഷിക്കാം. വനിതകള്ക്കാണ് അവസരം.

അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. വിവാഹിതയായിരിക്കണം. ജൂലൈ 30ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില് കൂടിക്കാഴ്ച്ച നടക്കും. ഉദ്യോഗാര്ഥികൾ അസ്സല് യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

സംശയങ്ങൾക്ക്: 04936 260130

ക്ലീന

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ഹോമിയോ ആശുപത്രിയില് താത്കാലിക ഒഴിവിലേക്ക് ക്ലീനറെ നിയമിക്കുന്നു. അറുപത് വയസില് താഴെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവര് ജൂലൈ 27 വൈകിട്ട് അഞ്ചിന് മുന്പായി അപേക്ഷ സമര്പ്പിക്കണം. കൂടുതല് വിവരങ്ങള്ക്ക് 7012006237, 9446224595

എം.ടി.എസ് വര്ക്കര്

വൈത്തിരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള താലൂക്ക് ഹെഡ്ക്വോര്ട്ടേഴ്സ് ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില് മള്ട്ടി പര്പ്പസ് ജീവനക്കാരെ നിയമിക്കുന്നു. ജൂലായ് 29 ന് രാവിലെ 10 ന് വൈത്തിരി താലൂക്ക് ആശുപത്രിയില് കൂടിക്കാഴ്ച നടക്കും. പത്താം തരം പാസ്സായതും ആശുപത്രിയില് ജോലി ചെയ്ത് പരിചയമുള്ളവര്ക്കും കൂടിക്കാഴ്ചയില് പങ്കെടുക്കാം. കോവിഡ് ബ്രിഗേഡുമാരായി ജോലി ചെയ്തവര്ക്ക് മുന്ഗണന നല്കും. ഫോണ് 04936 256229

വാക് ഇൻ ഇന്റർവ്യൂ

ജില്ലാ മാതൃക ആശുപത്രിയിലേക്ക് 179 ദിവസത്തെ കരാര് അടിസ്ഥാനത്തില് പ്ലംബര് (1), ഡ്രൈവര് (2) ലാബ് ടെക്നീഷ്യന് (1) ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് ജൂലൈ 31ന് രാവിലെ 10.30 മുതല് തിരുവനന്തപുരം ജില്ലാ പഞ്ചായത്തില് വച്ച്‌ വാക്ക് ഇന്റര്വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്ഥികള് അസല് യോഗ്യത സര്ട്ടിഫിക്കറ്റുമായി അന്നേ ദിവസം ജില്ലാ പഞ്ചായത്ത് കാര്യാലയത്തില് ഹാജരാകണം.

ഓവർസീയ

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില് ഒഴിവുളള ഓവര്സിയര് തസ്തികയിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു. സിവില് എഞ്ചിനീയറിങ്ങില് മൂന്ന് വര്ഷം ഡിപ്ലോമയുള്ളവര്ക്ക് അപേക്ഷിക്കാം. ജൂലായ് 27 ന് രാവിലെ 10.30 ന് പഞ്ചായത്ത് കോണ്ഫറന്സ് ഹാളില് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്ത്ഥികള് അസ്സല് യോഗ്യത സര്ട്ടിഫിക്കറ്റുകള് സഹിതം ഹാജരാകണം. ഫോണ് 04936 282422

പ്രൊജക്‌ട് അസിസ്റ്റന്റ്

നെയ്യാര്ഡാമില് പ്രവത്തിക്കുന്ന ഫിഷറീസ് വകുപ്പിന്റെ നാഷണല് ഫിഷ് സീഡ് ഫാമില് പ്രൊജക്‌ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനത്തിനായി വാക്ക് ഇന് ഇന്റര്വ്യൂ നടത്തുന്നു. ഫിഷറീസ് സയന്സില് ബിരുദം/ബിരുദാനന്തര ബിരുദം അല്ലെങ്കില് അക്വാ കള്ച്ചറില് ബിരുദാനന്തര ബിരുദം അല്ലെങ്കില് സൂവോളജിയില് ബിരുദാനന്തര ബിരുദം, ഒരു ഗവണ്മെന്റ് സ്ഥാപനത്തില് അക്വാകള്ച്ചര് മേഖലയില് 3 വര്ഷത്തില് കുറയാതെയുള്ള പ്രവര്ത്തന പരിചയം എന്നിവയാണ് യോഗ്യത: അപേക്ഷകര് 20 നും 36 വയസിനും ഇടയില് പ്രായമുളളവരായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്ത്ഥികള് യോഗ്യത തെളിയിക്കുന്ന അസല് സര്ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് അഞ്ച് രാവിലെ 11ന് കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില് നടക്കുന്ന അഭിമുഖത്തില് പങ്കെടുക്കണം. കൂടുതല് വിവരങ്ങള്ക്ക് – 0471 2450773

സൈക്കോളജി അപ്രന്റീസ്

ജീവനി കോളേജ് മെന്റല് അവയര്നെസ് പ്രോഗ്രാമിന്റെ ഭാഗമായി 2024 25 അധ്യയന വര്ഷത്തില് തൈക്കാട് ഗവ. ആര്ട്സ് കോളേജ്, തിരുവനന്തപുരം ഗവ. സംസ്കൃത കോളേജ് എന്നിവിടങ്ങളില് സൈക്കോളജി അപ്രന്റീസിനെ താത്കാലികമായി നിയമിക്കുന്നതിന് ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് തൈക്കാട് ഗവ. ആര്ട്സ് കോളേജ് പ്രിന്സിപ്പലിന്റെ ചേമ്ബറില് ഇന്റര്വ്യൂ നടത്തും. ബയോഡേറ്റ, അസല് സര്ട്ടിഫിക്കറ്റുകള് സഹിതം ഉദ്യോഗാര്ഥികള് നേരിട്ട് പങ്കെടുക്കണം. റെഗുലര് പഠനത്തിലൂടെ സൈക്കോളജിയില് നേടിയ ബിരുദാന്തര ബിരുദമാണ് യോഗ്യത. ജീവനിയിലെ പ്രവൃത്തിപരിചയം, ക്ലിനിക്കല് സൈക്കോളജിയില് പ്രവൃത്തിപരിചയം, അധിക വിദ്യാഭ്യാസ യോഗ്യത/ അക്കാദമിക മികവ്, അംഗീകൃത സ്ഥാപനങ്ങളില് നിന്നുള്ള കൗണ്സലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. വിശദവിവരങ്ങള്ക്ക് ഫോണ്: 0471 2323040, 9645881884 വെബ്സൈറ്റ്: http://gactvm.org

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular