ആർസിസിയിൽ കാർഡിയോളജിസ്റ്റ്
തിരുവനന്തുപരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ കാർഡിയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 27. വിശദവിവരങ്ങള് http://www.rcctvm.gov.in എന്ന ആര്.സി.സിയുടെ വെബ്സൈറ്റില് ലഭ്യമാണ്.
ഗവ. കെയര്ഹോമില് ഡെപ്യൂട്ടേഷന് നിയമനം
സാമൂഹ്യനീതി വകുപ്പിന് കീഴില് തിരുവനന്തപുരം പുലയനാര്കോട്ടയില് പ്രവര്ത്തിക്കുന്ന ഗവ. കെയര്ഹോമില് സ്റ്റാഫ് നേഴ്സ് ഗ്രേഡ് – II തസ്തികയില് ഒരു ഒഴിവ് നിലവിലുണ്ട്. സ്റ്റാഫ് നഴ്സ് ഗ്രേഡ് II അല്ലെങ്കില് സമാന സ്വഭാവമുള്ള തസ്തികകളില് 3930083000 രൂപ ശമ്ബള സ്കെയിലില് സേവനമനുഷ്ഠിച്ച് വരുന്ന സംസ്ഥാന സര്ക്കാര് ജീവനക്കാര്ക്ക് അന്യത്ര സേവന വ്യവസ്ഥയില് ഒരു വര്ഷക്കാലയളവിലേക്ക് നിയമനം ലഭിക്കുന്നതിന് അപേക്ഷ സമര്പ്പിക്കാവുന്നതാണ്. താല്പര്യമുള്ള അപേക്ഷകര് നിയമനാധികാരിയുടെ നിരാക്ഷേപപത്രം സഹിതം കാര്യാലയ മേധാവി മുഖേന ആഗസ്റ്റ് 31 ന് മുമ്ബായി അപേക്ഷ സമര്പ്പിക്കണം.
വെളിനല്ലൂര് സാമൂഹികാരോഗ്യ കേന്ദ്രത്തില് വാക്ക് ഇന് ഇന്റര്വ്യൂ
വെളിനല്ലൂര് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 202425 സാമ്ബത്തിക വര്ഷത്തിലെ ഡോക്ടര് നിമയനം പ്രോജക്‌ട് മുഖേന താല്ക്കാലികമായി ഡോക്ടര് നിയമനം നടത്തുന്നതിന് വാക്ക് ഇന് ഇന്റര്വ്യൂ നടത്തും. 40 വയസിന് താഴെ പ്രായമുള്ള എം.ബി.ബി.എസ് ബിരുദവും ട്രാവന്കൂര് കൊച്ചിന് മെഡിക്കല് കൗണ്സില് രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്ഥികള്ക്ക് ആഗസ്റ്റ് 14 ന് രാവിലെ 10.30 ന് വെളിനല്ലൂര് സാമൂഹികാരോഗ്യ കേന്ദ്രത്തില് നടത്തുന്ന ഇന്റര്വ്യൂവില് പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാര്ഥികള് ആഗസ്റ്റ് 14 ന് രാവിലെ 10 മണിക്ക് വെളിനല്ലൂര് സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസില് എത്തിച്ചേരണം.
കമ്ബ്യൂട്ടര് പ്രോഗ്രാമര് പാനലിലേക്ക് അപേക്ഷിക്കാം
ഐ.എം.ജി, കൊച്ചി പ്രാദേശിക കേന്ദ്രത്തിലെ ഗസ്റ്റ് കംമ്ബ്യൂട്ടര് പ്രോഗ്രാമര് പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്ഥികള് തപാല് മാര്ഗം റീജിയണല് ഡയറക്ടര്, ഐ.എം.ജി റീജിയണല് സെന്റര്, കൊച്ചി, കാക്കനാട്682030 എന്ന വിലാസത്തില് ബയോഡാറ്റ സമര്പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്ക്ക് ഐ.എം.ജി വെബ്സൈറ്റ് സന്ദര്ശിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 14 വൈകുന്നേരം 5 മണി.
അംഗന്വാടി വര്ക്കര് ഒഴിവ്
വെള്ളനാട് ഐസിഡിഎസിനു കീഴില് അംഗന്വാടി വര്ക്കര്/ഹെല്പ്പറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 16നകം അപേക്ഷ നല്കണം. ഫോണ്: 9188959652
കെമിസ്ട്രി ഗസ്റ്റ് ലക്ചറര് അഭിമുഖം
ഷൊര്ണൂര് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആന്ഡ് ഗവ. പോളിടെക്നിക് കോളേജില് കെമിസ്ട്രി ഗസ്റ്റ് ലക്ചറര് തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില് നിയമനം നടത്തും. പങ്കെടുക്കാന് താല്പര്യമുള്ള നിശ്ചിത യോഗ്യതയുള്ളവര് വിദ്യാഭ്യാസ യോഗ്യത സര്ട്ടിഫിക്കറ്റുകള്, പകര്പ്പുകള്, ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് കോളേജില് ഹാജരാകണം.