Wednesday, May 21, 2025

കേരളത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ റിക്രൂട്ട്‌മെന്റ്; നേരിട്ടുള്ള ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 29ന്

കേരളത്തില് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡില് ജോലി നേടാന് അവസരം. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ കേന്ദ്ര ഓഫീസ്, തിരുവനന്തുരം മേഖല ഓഫീസ്, ജില്ല ഓഫീസ് എന്നിവിടങ്ങളിലെ നാല് കൊമേഴ്സ്യല് അപ്രന്റീസ് ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.

ഒരു വര്ഷത്തേക്കുള്ള കരാര് നിയമനമാണ് നടക്കുന്നത്.

പ്രായപരിധി

26 വയസ് (പ്രായം 01.01.2024 അടിസ്ഥാനമാക്കി കണക്കാക്കും)

യോഗ്യത

അംഗീകൃത സര്വകലാശാല ബിരുദം

കമ്ബ്യൂട്ടര് പരിജ്ഞാനം (DCA/ PGDCA)

സ്റ്റൈപ്പന്റ്

പ്രതിമാസം 9000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും.

അപേക്ഷ

യോഗ്യരായ ഉദ്യോഗാര്ഥികള് സെപ്റ്റംബര് 29 ന് രാവിലെ മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ തിരുവനന്തപുരം മേഖല ഓഫീസില് നടക്കുന്ന അഭിമുഖത്തില് പങ്കെടുക്കണമെന്ന് ചീഫ് എന്വയോണ്മെന്റല് എഞ്ചിനീയര് അറിയിച്ചു.

ബയോഡാറ്റ, തിരിച്ചറിയല് രേഖ, ബന്ധപ്പെട്ട സര്ട്ടിഫിക്കറ്റുകള്, മാര്ക്ക് ലിസ്റ്റുകള് എന്നിവയുടെ അസലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളും അഭിമുഖത്തിന് ഹാജരാക്കണം.

ശ്രദ്ധിക്കുക, മുന്പ് ബോര്ഡില് അപ്രന്റീസ് ട്രെയിനിങ് എടുത്തിട്ടുള്ളവര് അപേക്ഷിക്കേണ്ടതില്ല.

job in kerala under Kerala State Pollution Control Board interview on september 29

കൂടുതല്‍ തൊഴില്‍ വാർത്തകള്ക്ക് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക

മാനന്തവാടിയില് ടെക്നിക്കല് അസിസ്റ്റന്റ്

മാതാപിതാക്കളുടെയും മുതിര്ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച ട്രൈബ്യൂണലിന്റെ പ്രവര്ത്തനം കാര്യക്ഷമമാക്കുന്നതിനായി മാനന്തവാടി റവന്യൂ ഡിവിഷണല് ഓഫീസില് ടെക്നിക്കല് അസിസ്റ്റന്റിനെ കരാര് അടിസ്ഥാനത്തില് ഒരു വര്ഷത്തേയ്ക്ക് നിയമിക്കുന്നു. അംഗീകൃത സര്വ്വകലാശാല ബിരുദവും കംപ്യൂട്ടര് വേഡ് പ്രോസസിംഗ്, ടൈപ്പ് റൈറ്റിംഗ് മലയാളം, ഇംഗ്ലീഷ് യോഗ്യതയുമുള്ള 18നും 35നും ഇടയില് പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവര്ക്ക് മുന്ഗണന നല്കും. മുതിര്ന്ന പൗരന്മാരുടെ സംരക്ഷണ മേഖലയിലുള്ള പ്രവര്ത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്ത്ഥികള് അസ്സല് സര്ട്ടിഫിക്കറ്റുകള് സഹിതം സെപ്റ്റംബര് 13ന് രാവിലെ 9 മുതല് 11 വരെ ജില്ലാ സാമൂഹ്യ നീതി ഓഫീസില് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ് 04936205307

തലസ്ഥാനത്ത് ഗാര്ഡനര്

തിരുവനന്തപുരം ജില്ലയിലെ ഒരു സര്ക്കാര് സ്ഥാപനത്തില് ഗാര്ഡനര് തസ്തികയില് എല്.സി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളില് രണ്ട് താത്കാലിക ഒഴിവുകളുണ്ട്. രണ്ട് വര്ഷത്തെ പ്രവര്ത്തി പരിചയം, ശാരീരിക ക്ഷമത എന്നിവയാണ് യോഗ്യത. 01.01.2023ന് 18നും 41നും ഇടയില് പ്രായമുണ്ടായിരിക്കണം. ശമ്ബളം 17,000 37,500. താത്പര്യമുള്ള ഉദ്യോഗാര്ത്ഥികള് വിദ്യാഭ്യാസ യോഗ്യത, തൊഴില് പരിചയം എന്നിവ തെളിയിക്കുന്ന അസല് സര്ട്ടിഫിക്കറ്റുകള് സഹിതം അതത് എംപ്ലോയ്മെന്റ് എക്സേചഞ്ചുകളില് സെപ്റ്റംബര് 13ന് മുന്പായി പേര് രജിസ്റ്റര് ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular