Wednesday, May 21, 2025

നാഷണല്‍ ആയുഷ് മിഷനില്‍ പത്താം ക്ലാസുകാര്‍ക്ക് ജോലി; സ്വീപ്പര്‍മാരെ നിയമിക്കുന്നു; ഇന്റര്‍വ്യൂ 20ന്

നാ ഷണല് ആയുഷ് മിഷന് കീഴില് ഇടുക്കി ജില്ലയില് കരാര് അടിസ്ഥാനത്തില് സ്വീപ്പര്മാരെ നിയമിക്കുന്നു. കരാര് അടിസ്ഥാനത്തില് താല്ക്കാലിക നിയമനമാണ് നടക്കുക.

താല്പര്യമുള്ളവര് ഡിസംബര് 20ന് നടക്കുന്ന ഇന്റര്വ്യൂവിന് ഹാജരാകണം.

ഫുള് ടൈം സ്വീപ്പര് തസ്തികയില് ആകെ ഒരു ഒഴിവാണുള്ളത്. ജില്ല ആയുര്വേദ ആശുപത്രി അനക്സ് പാറമേക്കാവിലാണ് നിയമനം.

യോഗ്യത

പത്താം ക്ലാസ് വിജയിച്ചവര്ക്ക് അപേക്ഷിക്കാം. 40 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം.

ജോലി ലഭിച്ചാല് പ്രതിമാസം 12,000 രൂപ നിങ്ങള്ക്ക് വേതനമായി ലഭിക്കും.

ഇന്റര്വ്യൂ

താല്പര്യമുള്ളവര് ഡിസംബര് 20ന് രാവിലെ 10 മണിക്ക് ഇന്റര്വ്യൂവിന് ഹാജരാകണം. വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ അസലും, പകര്പ്പുകളും സഹിതം തൊടുപുഴ ഇടുക്കി ജില്ലാ ആയുര്വേദ ആശുപത്രിയില് പ്രവര്ത്തിക്കുന്ന നാഷണല് ആയുഷ് മിഷന് ഡിസ്ട്രിക്‌ട് പ്രോഗ്രാം മാനേജര് ഓഫീസില് എത്തിചേരേണ്ടതാണ്. അഭിമുഖത്തിന് 15 പേരില് കൂടുതല് ഉദ്യോഗാര്ഥികള് ഉണ്ടെങ്കില് എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില് ആയിരിക്കും നിയമനം.’

Jobs for 10th graders in National AYUSH Mission Employing sweepers Interview on 20

കൂടുതല്‍ തൊഴില്‍ വാർത്തകള്ക്ക് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക

ആയുര്വേദ ആശുപത്രിയില് ക്ലര്ക്ക് കം ഡാറ്റ എന്ട്രി ഓപ്പറേറ്റര്

പാമ്ബാടുംപാറ പഞ്ചായത്ത് പരിധിയിലെ കല്ലാര് (തേര്ഡ് ക്യാമ്ബ്) ഗവണ്മെന്റ് ആയുര്വേദ ആശുപത്രിയില് ക്ലര്ക്ക് കം ഡാറ്റ എന്ട്രി ഓപ്പറേറ്റര് നിയമനം നടക്കുന്നു. ആശുപത്രി മാനേജിങ് കമ്മിറ്റി മുഖേന ദിവസ വേതനാടിസ്ഥാനത്തിലാണ് ജോലി. താല്പര്യമുള്ളവര്ക്ക് ഡിസംബര് 16ന് നടക്കുന്ന അഭിമുഖത്തില് പങ്കെടുക്കാം.
അപേക്ഷകര് പാമ്ബാടുംപാറ പഞ്ചായത്തിലോ അതിര്ത്തി പങ്കിടുന്ന സമീപ പഞ്ചായത്തുകളിലോ സ്ഥിര താമസം ഉള്ളവരായിരിക്കണം.

ശമ്ബളം

ദിവസ വേതനാടിസ്ഥാത്തില് കരാര് നിയമനമാണ് നടക്കുക. പ്രതിദിനം 600 രൂപ ലഭിക്കും.

ഇന്റര്വ്യൂ

ഡിസംബര് 16ന് രാവിലെ 10.30ന് ആണ് ഇന്റര്വ്യൂ നടക്കുക. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റിന്റെ അസലും, പകര്പ്പുകളും സഹിതം അന്നേദിവസം രാവിലെ 9.30ന് എത്തണം. സംശയങ്ങള്ക്ക്: 04868 222185

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular