കേന്ദ്ര തൊഴില് ഉദ്യോഗ മന്ത്രാലയത്തിന് കീഴില് പ്രവര്ത്തിക്കുന്ന ദേശീയ തൊഴില് സേവന കേന്ദ്രം പട്ടികജാതി/ വര്ഗത്തില്പ്പെട്ട യുവതികള്ക്കായി തൊഴില് അവസരം.
താല്പര്യമുള്ളവര്ക്ക് ഡിസംബര് മാസം നടക്കുന്ന ഓണ്ലൈന് പ്ലേസ്മെന്റ് ഡ്രൈവില് സൗജന്യമായി പങ്കെടുക്കാം.
താല്പര്യമുള്ള ഉദ്യോഗാര്ഥികള് ഡിസംബര് 11ന് ഉച്ചയ്ക്ക് മുന്പ് https://forms.gle/sdnXVQekxtmQDuhm9 എന്ന ഗൂഗിള് ലിങ്കില് രജിസ്റ്റര് ചെയ്യണം. രജിസ്റ്റര് ചെയ്യുന്ന ഉദ്യോഗാര്ഥികള്ക്ക് ടെലിഫോണിക് ഇന്റര്വ്യൂ ഉണ്ടാകും. വിശദവിവരങ്ങള്ക്ക് National Career Serive Centre for SC/ST, Trivandrum എന്ന ഫേസ്ബുക്ക് പേജ് സന്ദര്ശിക്കുക.
സംശയങ്ങള്ക്ക്: 0471 2332113
Free Job Fair under Union Ministry of Labour You can participate online
കൂടുതല്‍ തൊഴില്‍ വാർത്തകള്ക്ക് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക
മെഡിക്കല് ഓഫീസര്
കാന്തല്ലൂര് ഗ്രാമപഞ്ചായത്തില് കോവില്ക്കടവില് പ്രവര്ത്തിച്ചുവരുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല് ഓഫീസര്(അലോപ്പതി) തസ്തികയില് കരാര് അടിസ്ഥാനത്തില് നിയമനം നടക്കുന്നു. പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്ത്ഥികള്ക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത, മറ്റുയോഗ്യതകള്, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്പ്പുകള് സഹിതം വെള്ളക്കടലാസില് തയ്യാറാക്കിയ അപേക്ഷ ഡിസംബര് 11 ന് വൈകീട്ട് 5 മണിക്ക് മുന്പായി അടിമാലി ട്രൈബല് ഡെവലപ്പ്മെന്റ് ഓഫീസില് നേരിട്ടോ, ട്രൈബല് ഡെവലപ്പ്മെന്റ് ഓഫീസ്, 2ാം നില പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, അടിമാലി, 685561 എന്ന വിലാസത്തില് തപാല് മുഖേനയോ ലഭ്യമാക്കുക. ഫോണ്: 04864224399.