Sunday, June 1, 2025

നാഷണല്‍ ആയുഷ് മിഷനില്‍ പരീക്ഷയില്ലാതെ ജോലി നേടാം; ഇന്റര്‍വ്യൂ 11ന്

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ പാലക്കാട് ജില്ലയിലെ വിവിധ ആയുഷ് സ്ഥാപനങ്ങളിലേക്ക് കരാര്‍ നിയമനങ്ങള്‍ നടക്കുന്നു.

ജിഎന്‍എം നഴ്‌സ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ യോഗ്യത വിവരങ്ങള്‍ വായിച്ച്‌ മനസിലാക്കി ഏപ്രില്‍ 11ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

തസ്തിക & ഒഴിവ്

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ജിഎന്‍എം നഴ്‌സ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുഷ് മൊബൈല്‍ യൂണിറ്റ്), ആയുര്‍വേദ തെറാപ്പിസ്റ്റ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (കാരുണ്യ) ഒഴിവുകള്‍.

കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്.

യോഗ്യത

ജിഎന്‍എം നഴ്‌സ്

ബിഎസ് സി നഴ്‌സിങ്, അല്ലെങ്കില്‍ ജിഎന്‍എം + കേരള നഴ്‌സിങ് ആന്റ് മിഡൈ്വഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുഷ് മൊബൈല്‍ യൂണിറ്റ്)

ANM/ GNM + കമ്ബ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്.

ആയുര്‍വേദ തെറാപ്പിസ്റ്റ്

കേരള സര്‍ക്കാര്‍ DAME ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം.

Latest Gulf Jobs| ഗള്‍ഫില്‍ ഇന്നുവന്ന തൊഴിലവസരങ്ങള്‍

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (കാരുണ്യ)

ANM/ GNM + കമ്ബ്യൂട്ടര്‍ പരിജ്ഞാനം.

പ്രായപരിധി

ജിഎന്‍എം നഴ്‌സ് = 40 വയസിന് താഴെ.

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുഷ് മൊബൈല്‍ യൂണിറ്റ്) = 40 വയസിന് താഴെ.

ആയുര്‍വേദ തെറാപ്പിസ്റ്റ് = 40 വയസിന് താഴെ.

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (കാരുണ്യ) = 40 വയസിന് താഴെ.

ശമ്ബളം

ജിഎന്‍എം നഴ്‌സ് = 17850 രൂപ.

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുഷ് മൊബൈല്‍ യൂണിറ്റ്) = 15000 രൂപ.

ആയുര്‍വേദ തെറാപ്പിസ്റ്റ് = 14700 രൂപ.

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (കാരുണ്യ) = 15000 രൂപ.

ഇന്റര്‍വ്യൂ

യോഗ്യരായവര്‍ ഏപ്രില്‍ 11ന് ഇന്റര്‍വ്യൂവിന് ഹാജരാവണം. ഇന്റര്‍വ്യൂ സംബന്ധിച്ച വിശദവിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. അത് വായിക്കുക. സംശയങ്ങള്‍ക്ക് 7306433273 എന്ന നമ്ബറില്‍ ബന്ധപ്പെടുക.

വിജ്ഞാപനം: https://www.nam.kerala.gov.in/images/careers/1743763990121.pdf

National Ayush Mission is recruiting for GNM Nurse and Multi Purpose Worker positions in Palakkad on a contract basis. Interested candidates should attend the interview on April 11

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular