കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 2025ലെ വിവിധ പോസ്റ്റുകളിലേക്ക് റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. 38 തസ്തികകളിലായി ആകെ 550ലധികം ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.
ഹെല്‍പ്പർ മുതല്‍ മെഡിക്കല്‍ ഓഫീസർ വരെയുള്ള തസ്തികകളിലാണ് ഒഴിവുകള്‍. മിനിമം ഏഴാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവർക്ക് അവസരമുണ്ട്.
തസ്തിക & ഒഴിവ്
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡില്‍ 550 ഒഴിവുകള്‍. ആകെ 38 തസ്തികകള്‍.
എല്‍ഡി ക്ലർക്ക്, ഹെല്‍പ്പർ, സാനിറ്റേഷൻ വർക്കർ, ഗാർഡ്നർ, കൗബോയ്, ലിഫ്റ്റ് ബോയ്, റൂം ബോയ്, പ്ലംബർ, ലൈവ്സ്റ്റോക്ക്, വെറ്ററിനറി സർജൻ, എല്‍ഡി ടൈപ്പിസ്റ്റ്, അസിസ്റ്റന്റ് ലൈൻമാൻ, ശാന്തിക്കാരൻ, ലാമ്ബ് ക്ലീനർ, ആയ ഓഫീസ് അറ്റൻഡന്റ്, സ്വീപ്പർ, ലാബ് അറ്റൻഡർ, ഡ്രൈവർ, ടീച്ചർ തുടങ്ങിയ ഒഴിവുകളാണുള്ളത്.
ഇതില്‍ എല്‍ഡി ക്ലർക്ക് 36 ഒഴിവും, ഹെല്‍പ്പർ 14, സാനിറ്റേഷൻ വർക്കർ 116, കൗബോയ് 30, റൂം ബോയ് 118 എന്നിങ്ങനെ ഒഴിവുകളുണ്ട്. വിശദമായ ഒഴിവ് വിവരങ്ങള്‍ ചുവടെ വിജ്ഞാപനത്തില്‍.
പ്രായപരിധി
18 വയസ് മുതല്‍ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകള്‍ ബാധകം.
യോഗ്യത
എല്‍ഡി ക്ലർക്ക്: പ്ലസ് ടു, കമ്ബ്യൂട്ടർ പരിജ്ഞാനം.
ഹെല്‍പ്പർ: 7ക്ലാസ് വിജയം. ഇലക്ട്രിക്കല്‍ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്.
സാനിറ്റേഷൻ വർക്കർ, ഗാർഡ്നർ, കൗബോയ്, ലിഫ്റ്റ് ബോയ് , റൂം ബോയ്, ലാമ്ബ് ക്ലീനർ, സ്വീപ്പർ പോസ്റ്റുകളില്‍ ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം.
ഡ്രൈവർ: 7ാം ക്ലാസ് വിജയം. കൂടെ LMV ലൈസൻസ്. മൂന്ന് വർഷത്തെ എക്സ്പീരിയൻസ്.
എല്‍ഡി ക്ലർക്ക് (ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂള്‍) ലാബ് അറ്റൻഡന്റ് പോസ്റ്റുകളില്‍ പത്താം ക്ലാസുകാർക്ക് അപേക്ഷിക്കാം.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാർഥികള്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വെബ്സൈറ്റ് സന്ദർശിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനവും, അപേക്ഷ രീതികളും, യോഗ്യത വിവരങ്ങള്‍ക്കും താഴെ നല്‍കിയിട്ടുള്ള വിജ്ഞാപനം കാണുക.
അപേക്ഷ: click
വിജ്ഞാപനം: click
വെബ്സൈറ്റ്: click
Kerala Devaswom Recruitment Board has announced recruitment for various posts in 2025. A total of over 550 vacancies are available across 38 positions, ranging from Helper to Medical Officer. Candidates with a minimum qualification of 7th grade and above are eligible to apply for these posts.