Sunday, June 1, 2025

മെഡിക്കല്‍ കോളജിലും, പോളിടെക്നിക് കോളജിലും ജോലിയവസരം; ഇന്റര്‍വ്യൂ മാത്രം

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജ്

കൊല്ലം കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍ ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

സിഒ ആന്റ് പിഎ/ ഒരു വർഷ ദൈർഘ്യമുള്ള സർക്കാർ അംഗീകൃത ഡാറ്റ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ, മലയാളം ടൈപ്പിങ്, ടാലി പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവർ അസല്‍ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം ഏപ്രില്‍ 21ന് രാവിലെ 10.30ന് കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍ അഭിമുഖത്തിന് എത്തണം.

സംശയങ്ങള്‍ക്ക്: 9447488348 എന്ന നമ്ബറില്‍ ബന്ധപ്പെടുക.

ഗവ. മെഡിക്കല്‍ കോളജ്

ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തില്‍ ജോലിയൊഴിവ്. ഡിപ്പാർട്ട്മെന്റിലെ പീഡ് സെല്ലില്‍ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. ആകെ ഒരു ഒഴിവാണുള്ളത്. ടെക്നീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് ഇപ്പോള്‍ വിളിച്ചിട്ടുള്ളത്.

യോഗ്യത : പ്ലസ് ടൂ( സയൻസ് ) യോഗ്യത വേണം. കൂടെ ഡിഎംഎല്‍ടി (പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുണ്ടായിരിക്കണം).

ഇന്റർവ്യൂ: മേല്‍പറഞ്ഞ യോഗ്യതയുള്ളവർ ഏപ്രില്‍ 28ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം. അഭിമുഖ സമയത്ത് അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, ബയോഡേറ്റ എന്നിവ കെെവശം വെയ്ക്കണം. പ്രിൻസിപ്പല്‍ ഓഫീസില്‍ വെച്ചാണ് ഇന്റർവ്യൂ നടക്കുക.

സംശയങ്ങള്‍ക്ക് 04772282611, 04772282015 എന്ന നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്.

job vacancies in politechnic college and government medical college attend direct interview

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular