Wednesday, May 21, 2025

പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ജോലിക്കാരെ നിയമിക്കുന്നു; യോഗ്യത പത്താം ക്ലാസ്

ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലേക്ക് കുടുംബശ്രീ നിയമനങ്ങള് നടക്കുന്നു. ബിസിനസ് കറസ്പോണ്ടന്റ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുള്ളത്.

പഞ്ചായത്ത് അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവര് ഏപ്രില് 23ന് നടക്കുന്ന ഇന്റര്വ്യൂവില് പങ്കെടുക്കണം.

തസ്തിക

ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കില് ബിസിനസ് കറസ്പോണ്ടന്റ് നിയമനം. കുടുംബശ്രീ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം.

തൊഴിലുറപ്പ് പ്രവര്ത്തകര്, ഹരിത കര്മസേന അംഗങ്ങള്, കിടപ്പുരോഗികള്, ഗര്ഭിണികള്, സാധാരണക്കാര് എന്നിവര്ക്ക് ബാങ്കിംഗ് സേവനം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

യോഗ്യത

പത്താം ക്ലാസ്. സ്വന്തമായി സ്മാര്ട്ഫോണ് ഉണ്ടായിരിക്കണം.

കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം.

പ്രായപരിധി

50 വയസിന് താഴെ പ്രായമുള്ളവര്ക്കാണ് അവസരം.

ഇന്റര്വ്യൂ

താല്പര്യമുള്ളവര് ഏപ്രില് 23ന് രാവിലെ 10ന് പത്തനംതിട്ട ടൗണ് ഹോളില് അഭിമുഖത്തിന് എത്തണം. അസല് സര്ട്ടിഫിക്കറ്റുകള് കൈവശം വെയ്ക്കണം.

സംശയങ്ങള്ക്ക് 0468 222180 എന്ന നമ്ബറില് ബന്ധപ്പെടുക.

india post payment bank business correspondent recruitment through kudumbashree

പാരാലീഗല്‍ വോളണ്ടിയർ

കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍, കാണാതാകല്‍ തുടങ്ങിയ കേസുകളില്‍ നിയമസഹായം നല്‍കുന്നതിന് പാരാലീഗല്‍ വോളണ്ടിയർമാരുടെ നിയമനത്തിന് തിരുവനന്തപുരം ജില്ലാ ലീഗല്‍ സർവീസസ് അതോറിറ്റി അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. ബിരുദം, ബിരുദാനന്തര ബിരുദം, കമ്ബ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന ലഭിക്കും. പോലീസ് സ്റ്റേഷനുകളിലെ ചുമതലകള്‍ നിർവഹിക്കുന്നതിന് ഡിഗ്രി, എംഎസ്ഡബ്ല്യു ഉള്‍പ്പെടെയുള്ള ഉന്നത ബിരുദങ്ങള്‍ അധിക യോഗ്യതയായി കണക്കാക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 24 വൈകുന്നേരം 5 മണി. ഇന്റർവ്യൂ തീയതി ഏപ്രില്‍ 29. അപേക്ഷകള്‍ തിരുവനന്തപുരം ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റി ഓഫീസ്, എഡിആർ സെന്റർ, ജില്ലാ കോടതി കോംപ്ലക്സ്, വഞ്ചിയൂർ, തിരുവനന്തപുരം എന്ന വിലാസത്തില്‍ സമർപ്പിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular