Monday, May 12, 2025

കേരള വനംവകുപ്പില്‍ ഏഴാം ക്ലാസുകാര്‍ക്ക് ജോലി നേടാം; നിരവധി ഒഴിവുകള്‍; അപേക്ഷ ഫെബ്രുവരി 14 വരെ

കേ രള വനംവകുപ്പിന് കീഴില്‍ ജോലി നേടാൻ അവസരം. കേരള വനംവകുപ്പ്- തിരുവനന്തപുരം ജില്ലയിലെ കോട്ടൂരില്‍ പ്രവർത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിലേക്കാണ് തൊഴിലാളികളെ നിയമിക്കുന്നത്.

കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. ഇലക്‌ട്രിക്കല്‍ സൂപ്പർവൈസർ, ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്), ഗാർഡ്നർ, അസിസ്റ്റന്റ് മഹോട്ട് (ആന പാപ്പാൻ) തുടങ്ങിയ തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവർ ഫെബ്രുവരി 14ന് മുൻപായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

കേരള വനംവകുപ്പ്- തിരുവനന്തപുരം ജില്ലയിലെ കോട്ടൂരില്‍ പ്രവർത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തില്‍ ഇലക്‌ട്രിക്കല്‍ സൂപ്പർവൈസർ, ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്), ഗാർഡ്നർ, അസിസ്റ്റന്റ് മഹോട്ട് (ആന പാപ്പാൻ) എന്നീ തസ്തികകളില്‍ റിക്രൂട്ട്മെന്റ് നടത്തുന്നു.

ഇലക്‌ട്രിക്കല്‍ സൂപ്പർവൈസർ = 01 ഒഴിവ്

ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്) = 01 ഒഴിവ്

ഗാർഡ്നർ = 01 ഒഴിവ്

അസിസ്റ്റന്റ് മഹോട്ട് (ആന പാപ്പാൻ) = 04 ഒഴിവ്

പ്രായപരിധി

ഇലക്‌ട്രിക്കല്‍ സൂപ്പർവൈസർ = 2025 ജനുവരി 1ന് 50 വയസ് കഴിയാത്തവരായിരിക്കണം.

ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്) = 2025 ജനുവരി 1ന് 36 വയസ് കഴിയാത്തവരായിരിക്കണം.

ഗാർഡ്നർ = 2025 ജനുവരി 1ന് 60 വയസ് കഴിയാത്തവരായിരിക്കണം.

അസിസ്റ്റന്റ് മഹോട്ട് (ആന പാപ്പാൻ) = 2025 ജനുവരി 1ന് 40 വയസ് കഴിയാത്തവരായിരിക്കണം.

യോഗ്യത

ഇലക്‌ട്രിക്കല്‍ സൂപ്പർവൈസർ

കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വർഷ മുഴുവൻ സമയ ഡിപ്ലോമ. ഒരു വർഷത്തെ ജോലി പരിചയം.

ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്)

അംഗീകൃത സർവകലാശാലയില്‍ നിന്ന് കൊമേഴ്സില്‍ ബിരുദം. സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് എംഎസ് ഓഫീസില്‍ ലഭിച്ചുള്ള ഡിപ്ലോമ സർട്ടിഫിക്കറ്റ്.

ഗാർഡ്നർ

ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. ഡിഗ്രി ഉണ്ടാവാൻ പാടില്ല. കേന്ദ/ സംസ്ഥാന സർക്കാർ വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതില്‍ നിന്നെങ്കിലും ഗാർഡൻ ജോലിയില്‍ മൂന്ന് വർഷത്തില്‍ കുറയാത്ത ജോലി പരിചയം.

അസിസ്റ്റന്റ് മഹോട്ട് (ആന പാപ്പാൻ)

ഏഴാം ക്ലാസ് വിജയം, ഡിഗ്രി ഉണ്ടായിരിക്കാൻ പാടില്ല. വനം വകുപ്പിലോ, വനം വകുപ്പില്‍ നിന്നും ലഭിച്ച ഉടമസ്ഥാ സർട്ടിഫിക്കറ്റുള്ള ആന ഉടമസ്ഥരുടെ കീഴിലോ ആന പാപ്പാൻ/ കാവടി എന്നീ ജോലികളിലുള്ള പരിചയം. ഇതിന് പുറമെ കായികമായും, ശാരീരികമായും മികവ് ഉണ്ടായിരിണം. മെഡിക്കലി ഫിറ്റായിരിക്കണം.

അപേക്ഷ

ഓരോ തസ്തികകയിലേക്കുമുള്ള അപേക്ഷ ഫോംhttp://www.forest.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ലഭിക്കും. വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്‌ ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകള്‍ സഹിതം നേരിട്ടും തപാല്‍ മുഖേനയും അയക്കാം.

ഇമെയില്‍: errckottoor@gmail.com

വിലാസം: കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്, അഗസ്ത്യവനം ബയോളജിക്കല്‍ പാർക്ക്, ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സ്, വഴുതക്കാട് പിഒ, തിരുവനന്തപുരം- 695 014, കേരളം

സംശയങ്ങള്‍ക്ക് വിജ്ഞാപനം: click

jobs in Kerala Forest Department Many Vacancies Application by February 14

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular