ശുചിത്വ മിഷനില്‍ ഇന്റേണ്‍ഷിപ്പിന് അവസരം. എം.ടെക് എൻവയോണ്‍മെന്റല്‍ എൻജിനിയറിങ് ബിരുദം നേടിയ രണ്ട് പേർക്കാണ് സംസ്ഥാന ശുചിത്വ മിഷനില്‍ ഇന്റേണ്‍ഷിപ്പിന് കയറാൻ അവസരമുള്ളത്.
ഒരു വർഷത്തേക്കാണ് ഇന്റേണ്‍ഷിപ്പ് കാലാവധി.
താത്പര്യമുള്ളവർ നിർദിഷ്ഠ മാതൃകയിലുള്ള അപേക്ഷാഫോം, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം തിരുവനന്തപുരം പബ്ലിക്ക് ഓഫീസ് കോമ്ബൗണ്ടില്‍ സ്ഥിതി ചെയ്യുന്ന റവന്യൂ കോംപ്ലക്സിലെ നാലാം നിലയിലുള്ള ശുചിത്വ മിഷൻ ഓഫീസില്‍ ഏപ്രില്‍ 24ന് രാവിലെ 10.15ന് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവില്‍ പങ്കെടുക്കണം.
വിശദ വിവരങ്ങള്‍ക്ക്: http://www.suchitwamission.org.
നിഷ്-ല്‍ ഒഴിവ്
നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗില്‍ (നിഷ്) ഇയർമോള്‍ഡ് ടെക്നീഷ്യന്റെ ഒഴിവിലേയ്ക്ക് യോഗ്യരായ ഉദ്യോഗാർഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് ആർ.സി.ഐ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മേയ് 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://nish.ac.in/others/career .www.suchitwamission.org
പ്രിൻസിപ്പല്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പാലക്കാട് ജില്ലയില്‍ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററില്‍ പ്രിൻസിപ്പല്‍ തസ്തികയില്‍ പ്രതിമാസം 20,000 രൂപ ഹോണറേറിയം വ്യവസ്ഥയില്‍ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയില്‍ നിയമനത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പ്രിൻസിപ്പല്‍/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളില്‍ വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം 23 ന് വൈകിട്ട് 5ന് മുമ്ബായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം – നന്ദാവനം റോഡ്, വികാസ ഭവൻ പി.ഒ, തിരുവനന്തപുരം– 695033 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2737246.
കൂടുതല് തൊഴില് വാര്ത്തകള്ക്ക് ഗ്രൂപ്പില് ജോയിന് ചെയ്യുക
job vacancy under shuchithwa mission and nish kerala opportunities