Friday, May 16, 2025

ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അവസരം; പ്രവാസികള്‍ക്കും അധ്യാപകരാകാം

ദോ ഹ: ഖത്തറിലെ സര്ക്കാര് സ്കൂളുകളില് നിരവധി തൊഴിലവസരങ്ങള്. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില് പ്രവര്ത്തിക്കുന്ന സ്കൂളുകളില് പ്രവാസികള്ക്കും അധ്യാപകരാകാം.

സര്ക്കാര് സ്കൂളുകളില് അധ്യാപകര്, അനധ്യാപക ജീവനക്കാര് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള് റിപ്പോര്ട്ടു ചെയ്തിട്ടുള്ളത്.

കെമിസ്ട്രി, ഫിസിക്സ്, ഗണിതം, സയന്സ്, സോഷ്യല് സയന്സ്, അറബിക്, ബയോളജി, ഫിസിക്കല് എജുക്കേഷന്, കമ്ബ്യൂട്ടര് തുടങ്ങിയ അധ്യാപക തസ്തികകളിലാണ് ഒഴിവുകള്. സമൂഹമാധ്യമങ്ങളിലൂടയാണ് വിദ്യാഭ്യാസ മന്ത്രാലയം ഒഴിവുകള് റിപ്പോര്ട്ടു ചെയ്തത്.

തസ്തികകള്ക്ക് യോഗ്യരായ ഖത്തര് പൗരന്മാര്ക്കും പ്രവാസികള്ക്കും അപേക്ഷ സമര്പ്പിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ഖത്തര് ഐഡിയുള്ള പ്രവാസികളായ തൊഴില് അന്വേഷകര്ക്ക് തൗതീഫ് പ്ലാറ്റഫോം വഴിയും സ്വദേശികളായ തൊഴില് അന്വേഷകര്ക്ക് കവാദിര് പ്ലാറ്റ്ഫോം വഴിയും അപേക്ഷ സമര്പ്പിക്കാം.

Qatar announces new teaching opportunities in government schools, allowing expatriates to apply alongside locals. Find out eligibility, subjects in demand, and how to apply.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular