Sunday, June 1, 2025

ജോലി തിരയുകയാണോ? പത്താംക്ലാസ് യോഗ്യത ആയാലും മതി; ഇതാ നിരവധി അവസരങ്ങള്‍

പ്രയുക്തി മെഗാ തൊഴില്‍മേള

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും സംയുക്തമായി നടത്തുന്ന തൊഴില്‍ മേള ”പ്രയുക്തി” 2025 പുന്നപ്ര മാര്‍ ഗ്രിഗോറിയസ് കോളേജില്‍ ജനുവരി 4 ന് എച്ച് സലാം എം എല്‍ എ ഉദ്ഘാടനം ചെയ്യും. 50 ല്‍ പരം സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ 2500 ഓളം ഒഴിവുകള്‍ ഉണ്ട്.









പ്രവൃത്തിപരിചയം ഉളളവരെയും ഇല്ലാത്തവരെയും മേള ലക്ഷ്യമിടുന്നു. എസ് എസ് എല്‍ സി , പ്ലസ് ടു, ഡിപ്ലോമ, ഐ ടി ഐ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍ വിദ്യാഭ്യാസ യോഗ്യതയുളള 18-40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. മേളയില്‍ പങ്കെടുക്കുന്നവര്‍ എന്‍ സി എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഐ.ഡി. കാര്‍ഡ്, 5 സെറ്റ് ബയോഡേറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി അന്നേ ദിവസം 8.30 ന് ഹാജരാകേണ്ടതാണ്. എന്‍ സി എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള ലിങ്ക്: , കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2230624, 8304057735.http://ncs.gov.in

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ചങ്ങനാശ്ശേരി ഗവൺമെന്റ് വനിത ഐ.ടി.ഐ.യിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിൽ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസിൽ ബി.വോക്/ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ കോപ്പാ ട്രേഡിൽ എൻടിസി/എൻഎ സിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. യോഗ്യരായവർ ഡിസംബർ 31ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി ചങ്ങനാശ്ശേരി ഗവൺമെന്റ് വനിത ഐ.ടി.ഐ.യിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 6238872127, 0481-2400500

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular