യു കെയിലേക്ക് നോര്ക്ക റൂട്ട്സിന്റെ പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നു. വെയില്സിലെ എന്എച്ച്‌എസ് സ്ഥാപനങ്ങളിലേക്ക് സൈക്യാട്രി സ്പെഷ്യാലിറ്റി ഡോക്ടര്മാരെയാണ് നിയമിക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 3 വര്ഷത്തേക്കാണ് നിയമനം ലഭിക്കുക. ജനുവരി 8 വരെ അപേക്ഷിക്കാം.
യോഗ്യത
സൈക്യാട്രി സ്പെഷ്യാലിറ്റിയില് കുറഞ്ഞത് നാലുവര്ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പിഎല്എബി ആവശ്യമില്ല. റിഹാബിലിറ്റേഷന്, കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം, ആക്യൂട്ട് അഡല്റ്റ് സൈക്യാട്രി, മുതിര്ന്നവരുടെ മാനസികാരോഗ്യം, പ്രായപൂര്ത്തിയായവരുടെ മാനസികാരോഗ്യം, പഠനവൈകല്യം എന്നീ സബ് സ്പെഷ്യാലിറ്റികളിലും അവസരമുണ്ട്.
ശമ്ബളം
ജോലി ലഭിച്ചാല് 59,727 പൗണ്ട് മുതല് 95,400 പൗണ്ട് വരെ വാര്ഷിക ശമ്ബളം ലഭിക്കും. പുറമെ മൂന്നു വര്ഷം വരെയുളള ജിഎംസി രജിസ്ട്രേഷന് സ്പോണ്സര്ഷിപ്പ്, IELTS/OET, വിസ, ഇപോര്ട്ട്ഫോളിയോ ആക്സസ് ഫീസ് റീഇംബേഴ്സ്മെന്റ്, 650 പൗണ്ട് ഗ്രാറ്റുവിറ്റി പേയ്മെന്റ്, യുകെയിലേക്കുള്ള ഇക്കണമി ക്ലാസ് വിമാന ടിക്കറ്റ്, ഒരു മാസത്തെ താമസസൗകര്യം (യു.കെ) എന്നീ ആനുകൂല്യങ്ങള്ക്കും
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്ഥികള് www.nifl.norkaroots.org വെബ്സൈറ്റ് സന്ദര്ശിച്ച് കൂടുതല് വിവരങ്ങള് അറിയാം. അപേക്ഷ നല്കേണ്ട അവസാന തീയതി ജനുവരി 8 ആണ്. തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 3 വര്ഷത്തേക്കാണ് നിയമനം. തെലങ്കാനയിലെ ഹൈദരാബാദിലെ (വേദിവിവാന്ത ബെഗംപേട്ട്) 2025 ജനുവരി 24 മുതല് 26 വരെ ചേരുന്ന ഇന്ത്യന് സൈക്യാട്രിക് സൊസൈറ്റിയുടെ വാര്ഷിക ദേശീയ സമ്മേളനമായ (ANCIPS 2025) അനുബന്ധിച്ചാണ് അഭിമുഖങ്ങള് നടക്കുക.
സംശയങ്ങള്ക്ക് 0471 2770536, 539, 540, 577 . 24 മണിക്കൂറും പ്രവര്ത്തിക്കുന്ന നോര്ക്ക ഗ്ലോബല് കോണ്ടാക്‌ട് സെന്ററിന്റെ ടോള് ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില് നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള് സര്വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
norka roots recruitment to uk wales salary above 60 lakh