Sunday, June 1, 2025

കേരളത്തിന്റെ സ്വന്തം ഐഎഎസ് ജോലിക്ക് അപേക്ഷിക്കാം; ഡിഗ്രി പാസായാല്‍ മതി

യുപിഎസ് സിയുടെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന് സമാനമായി കേരള സർക്കാർ പ്രത്യേക നിയമനിർമ്മാണത്തിലൂടെ കൊണ്ടുവന്ന തസ്തികയാണ് കെഎഎസ്.

അഥവാ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്. ഡിഗ്രി യോഗ്യതയുള്ളവർക്ക് ഇപ്പള്‍ കേരള സർക്കാരിന്റെ സ്വന്തം ഐഎഎസ് ജോലിക്കായി അപേക്ഷിക്കാവുന്നതാണ്. കേരള പിഎസ്സിയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (KAS 2025) റിക്രൂട്ട്‌മെന്റിന് വിജ്ഞാപനമിറക്കിയിട്ടുള്ളത്. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂർത്തിയാക്കിയവർക്ക് ഏപ്രില്‍ 9 വരെ അപേക്ഷിക്കാം.

തസ്തിക & ഒഴിവ്

കേരള പിഎസ്‌സി കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (KAS Officer Trainee 2025) റിക്രൂട്ട്‌മെന്റ്.

കാറ്റഗറി നമ്ബർ: 01/2025-03/2025

അപേക്ഷ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 9.

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 77,200 രൂപ മുതല്‍ 1,40,500 രൂപ വരെ ശമ്ബളമായി ലഭിക്കും.

പ്രായപരിധി

മൂന്ന് സ്ട്രീമുകളിലായാണ് നിയമനങ്ങള്‍ നടക്കുന്നത്. അതിനായി മൂന്ന് രീതിയിലാണ് പ്രായപരിധി കണക്കാക്കുന്നത്.

സ്ട്രീം 1: 2 1 വയസ് മുതല്‍ 32 വയസ് വരെ. (Candidates who have born between 02.01.1993 and 01.01.2004 (both dates included)

സ്ട്രീം 2: 21 വയസ് മുതല്‍ 40 വയസ് വരെ. Candidates who have born between 02.01.1985 and 01.01.2004 (both dates included)

സ്ട്രീം 3: 50 വയസ് പൂർത്തിയാക്കാൻ പാടില്ല.

യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രി സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ കേരള സർക്കാർ പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച്‌ ഓണ്‍ലൈൻ അപേക്ഷ നല്‍കുക.

പിഎസ് സി വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം വണ്‍ ടൈം രജിസ്‌ട്രേഷൻ പൂർത്തിയാക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ നിന്ന് കെഎഎസ് വിജ്ഞാപനം സെലക്‌ട് ചെയ്യുക. അപേക്ഷ സമർപ്പിക്കുക. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷ: click

വിജ്ഞാപനം: click

website: Click

kerala psc kas 2025 recruitment application dead line on april 9 apply now

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular