Wednesday, May 21, 2025

കുടുംബശ്രീ മിഷനില്‍ വിവിധ ജില്ലകളില്‍ ജോലിയവസരം; അടിസ്ഥാന യോഗ്യത പ്ലസ് ടു; അപേക്ഷ മാര്‍ച്ച്‌ 30 വരെ

കുടുംബശ്രീ മിഷന് കീഴില്‍ ചലനം മെന്റർഷിപ്പ് പ്രോഗ്രാമിലേക്ക് മെന്റർമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

നഗര സിഡിഎസുകള്‍ക്ക് (Community Development Societies) മെന്ററിങ് പിന്തുണ നല്‍കുന്നതിനാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. കുടുംബശ്രീ കമ്മ്യൂണിറ്റി റിസോഴ്സ് ടീമുകളില്‍ നിന്നും കുടുംബശ്രീ എൻആർഒ മെന്റർ ആയി പരിചയമുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി മാർച്ച്‌ 30.

തസ്തിക & ഒഴിവ്

കുടുംബശ്രീ മിഷനില്‍ മെന്റർ നിയമനം. കരാർ അടിസ്ഥാനത്തില്‍ ആറ് മാസത്തേക്കാണ് നിയമനം. കേരളത്തിലെ വിവിധ നഗര സിഡിഎസുകളിലാണ് നിയമനം.

യോഗ്യത

പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.

കുടുംബശ്രീയില്‍ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം വേണം.

മെന്ററിങ് മേഖലയിലെ പ്രവ‍ൃത്തി പരിചയം അഭികാമ്യം.

ഇതിന് പുറമെ കമ്ബ്യൂട്ടർ പരിജ്ഞാനം, സ്മാർട്ട് ഫോണ്‍ കെെകാര്യം ചെയ്യാനുള്ള കഴിവ്, പ്രാദേശിക ഭാഷകളിലെ പരിജ്ഞാനം എന്നിവ വേണം.

കേരളത്തില്‍ എവിടെയും യാത്ര ചെയ്യാനും താമസിച്ച്‌ ജോലി ചെയ്യാനും സന്നദ്ധരായിരിക്കണം.

മറ്റ് സ്ഥിരം തൊഴിലുകളില്‍ ഏർപ്പെട്ടിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല.

മാസത്തില്‍ കുറഞ്ഞത് 15 ദിവസം സംസ്ഥാന മിഷൻ നിർദ്ദേശിക്കുന്ന സിഡിഎസില്‍ മുഴുവൻ സമയം ജോലി ചെയ്യാൻ തയ്യാറുള്ളവരായിരിക്കണം.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ നിർദ്ദിശ്ട ഫോർമാറ്റില്‍ അപേക്ഷ ഫോം പൂരിപ്പിക്കണം. ശേഷം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍ സഹിതം urban.cds.mentor@gmail.com എന്ന വിലാസത്തിലേക്ക് അയക്കുക. അപേക്ഷകള്‍ മാർച്ച്‌ 30ന് മുൻപായി അയക്കണം. വിശദമായ തിരഞ്ഞെടുപ്പ് ഘട്ടങ്ങള്‍ പിന്നീട് അറിയിക്കും. ഔദ്യോഗിക വിജ്ഞാപനം ചുവടെ നല്‍കുന്നു.

അപേക്ഷ: Click

വിജ്ഞാപനം: Click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular