Saturday, May 31, 2025

ഓസ്ട്രിയയില്‍ ജോലി നേടാം; കേരള സര്‍ക്കാര്‍ കൊണ്ടുപോകും; രണ്ടര ലക്ഷം ശമ്ബള0, വിസയും ഫ്രീ

കേ രള സര്ക്കാര് സ്ഥാപനമായ ഒഡാപെകിന് കീഴില് ഓസ്ട്രിയയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നു. യൂറോപ്യന് രാജ്യമായ ഓസ്ട്രിയയിലേക്ക് നഴ്സുമാരെയാണ് ആവശ്യമുള്ളത്.

ജര്മ്മന് ലാംഗ്വേജില് യോഗ്യതയുള്ളവര്ക്ക് മുന്ഗണന ലഭിക്കും. കെയര് വേവ് എന്ന പേരിലുള്ള റിക്രൂട്ട്മെന്റ് പ്രോജക്‌ട് മുഖേനയാണ് നിയമനം. രാജ്യത്തെ ആരോഗ്യ വകുപ്പിന് കീഴില് വിവിധ ആശുപത്രികളില് നിയമനം നടക്കും.

തസ്തിക & ഒഴിവ്

ഒഡാപെക് മുഖേന ഓസ്ട്രിയയിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്റ്.

യോഗ്യത

ബിഎസ്സി നഴ്സിംഗ് ആണ് അപേക്ഷകര്ക്ക് വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജര്മ്മന് ഭാഷയിലെ പ്രാവീണ്യം അഭികാമ്യമാണ് (A1, A2 അല്ലെങ്കില് B1/B2). അല്ലാത്തവര് നിശ്ചിത സമയത്തിനുള്ളിലെ ഭാഷയിലെ പ്രാവീണ്യം തെളിയിച്ചിരിക്കണം. ഇന്റര്വ്യൂവില് തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് സൗജന്യ ജര്മ്മന് ഭാഷാ പരിശീലനം ഒഡെപെക് നല്കും.

അപേക്ഷകര് ഇന്ത്യയില് നിന്ന് ത്നെ B1 പാസ്സാകേണ്ടതുണ്ട്. കൂടാതെ ഓസ്ട്രിയയില് എത്തിയതിന് ശേഷം തൊഴിലുടമ സൗജന്യ B2 ലെവല് പരിശീലനം നല്കും. ഓസ്ട്രിയയില് നഴ്സിംഗ് രജിസ്ട്രേഷന് പ്രക്രിയ പൂര്ത്തിയാക്കാനും സ്ഥാപനത്തിന്റെ പിന്തുണയുണ്ടാകും.

ശമ്ബളം

ജോലി ലഭിച്ചാല് പ്രതിവര്ഷം 2600 യൂറോ മുതല് 3100 യൂറോ വരെ നിങ്ങള്ക്ക് ശമ്ബളമായി ലഭിക്കും. പുറമെ നൈറ്റ് ഡ്യൂട്ടി, ഓണ് കോള് ഡ്യൂട്ടി, ബോണസ് എന്നിവയും ലഭിക്കും. രജിസ്ട്രേഷന് പൂര്ത്തിയാക്കുന്ന മുറയ്ക്ക് 3100 യൂറോ മുതല് 4000 യൂറോ വരെയായി ശമ്ബളം കൂടും.

നിയമനം

തെരഞ്ഞെടുക്കപ്പെടുന്നവരെ ഓസ്ട്രിയയിലെ സാല്സ്ബര്ഗില് സ്ഥിതിചെയ്യുന്ന സീനിയര് റെസിഡന്ഷ്യല് കെയര് ഫെസിലിറ്റികളിലാണ് നിയമിക്കുക.

അപേക്ഷ

താല്പര്യമുള്ള ഉദ്യോഗാര്ഥികള് ഒഡാപെകിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ വിശദ വിവരങ്ങള് മനസിലാക്കുക. അപേക്ഷ നല്കുന്നതിനായി സിവി, ജര്മ്മന് ഭാഷ യോഗ്യത സര്ട്ടിഫിക്കറ്റ് (ഉണ്ടെങ്കില്) എന്നിവ സഹിതം gm@odepc.in എന്ന വിലാസത്തില് 2024 ഡിസംബര് 31ന് മുന്പായി അയക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular