കോഴിക്കോട് സൈബര് പാര്ക്കില് വിവിധ കമ്ബനികളില് ഒഴിവുകള്. കണ്ടന്റ് റൈറ്റര്, പിഎച്ച്‌പി ലാരവെല് ഡെവലപ്പര്, വീഡിയോ എഡിറ്റര് തസ്തികകളിലാണ് ഒഴിവുകള് റിപ്പോര്ട്ട് ചെയതിട്ടുള്ളത്.
കണ്ടന്റ് റൈറ്റേഴ്സ്
ഇന്ഫിനിറ്റ് ഓപ്പണ്സോഴ്സ് സൊലുഷന് എല്എല്പിയിലാണ് കണ്ടന്റ്റൈറ്ററുടെ ഒഴിവുള്ളത്. ഇംഗ്ലീഷ് ജേണലിസം/കമ്യൂണിക്കേഷന് വിഷയത്തില് ബിരുദമുള്ളവര് ക്ക് അപേക്ഷിക്കാം.
കണ്ടന്റ്റെറ്റിങ് രംഗത്ത് മുന് പരിചയമുള്ളവര്ക്കും ഇന്റേണ്ഷിപ്പ് പൂര്ത്തിയാക്കിയവര്ക്കും മുന്ഗണന ലഭിക്കും കീവേഡ് റിസര്ച്ചിലുള്ള പരി ജ്ഞാനത്തോടൊപ്പം എസ്.ഇ.ഒ. യില് പ്രാഥമികമായ അറിവുണ്ടാവണം. ഇമെയില്: hr@iossin സഹ്യ, ഗവ.സൈബര് പാര്ക്ക്, കോഴിക്കോട് http://www.ioss.in
പിഎച്ച്‌പി ലാരവെല് ഡെവലപ്പര്
ലൈലാക് ഇന്ഫോടെക്കിലേക്കാണ് പിഎച്ച്‌പി ലാരവെല് ഡെവലപ്പറുടെ നിയമനം നടക്കുന്നത്.
യോഗ്യത
പിഎച്ച്‌പി, ലാരവെല്, വ്യൂ എച്ച്‌ടിഎംഎല് സിഎസ്‌എസ് എക്സ്‌എംഎല്, ജാവാ സ്ക്രിപ്റ്റ് എന്നിവയില് ധാരണ.
സര്വീസ് ഓറിയന്റ് ആര്ക്കിടെക്ചര്, സോഫ്റ്റ് വെയര് ഡെവലപ്മെന്റ് ലൈഫ് സൈക്കിളില് അറിവ്.
ഓപ്പണ് സ്റ്റാക്ക് ടെക്നോളജി മൈ.എസ്.ക്യൂ.എല്. ഡേറ്റാബേസ് എന്നിവയിലുള്ള പരിചയം.
വെര്ഷന് കണ്ട്രോള് സൊല്യൂഷന്, എച്ച്.ടി.എം.എല്. 5, സി.എസ്.എസ്.3 എന്നിവയില് പരിജ്ഞാനം.
ഇമെയില്: hr@lilacinfotech com, രണ്ടാംനില, സഹ്യ ബില്ഡിങ്, ഗവ സൈബര്പാര് ക്ക്, നെല്ലിക്കോട്, കോഴിക്കോട്. വെബ്: https://lilacinfotech.com
വിഡിയോ എഡിറ്റര്
വിനം സൊല്യൂഷന്സിലാണ് വീഡിയോ എഡിറ്റര് ഒഴിവുള്ളത്.
യോഗ്യത
ഫിലിം പ്രൊഡക്ഷന് മള്ട്ടിമീഡിയ വിഷയത്തിലുള്ള ബിരുദം അല്ലെങ്കില് തത്തുല്യ യോഗ്യത.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം ബന്ധപ്പെട്ട മേഖലയില് സ്കിലുള്ളവര്ക്കും അപേക്ഷിക്കാം.
ഗ്രാഫിക്സ് ഡിസൈനില് അറിവും യൂട്യൂബ് എസ്.ഇ.ഒ.യില് ധാരണയുമുള്ള വര്ക്ക് മുന്ഗണന.
അഡോബ് പ്രീമിയര് പ്രോ ഫൈനല് കട്ട് പ്രോ, അല്ലെങ്കില് അനുബന്ധ ഡിസൈന് സോഫ്റ്റ്വെയര് എന്നിവയില് പരി ജ്ഞാനവും അഡോബ് ആഫ്റ്റര് ഇഫക്‌ട്സ് ഉപയോഗിച്ച് മോഷന് ഗ്രാഫിക്സ്, ആനിമേഷന് എന്നിവ നിര്മിക്കുന്നതില് വൈദഗ്ധ്യവും ഉണ്ടാവണം.
ഇമെയില് hr@vinamsolutions. com യൂണിറ്റ് നമ്ബര് 5, ഒന്നാംനില സഹ്യ ബില്ഡിങ്, കെ.എസ്.ഐടി ഐ.എല്. സ്പെഷ്യല് ഇക്കണോമിക് സോണ് നെല്ലിക്കോട്, കോഴിക്കോട് വെബ്ബ് http://vinamsolutions.com.
ഇന്സ്ട്രക്ടര് നിയമനം
കോട്ടയം ഏറ്റുമാനൂര് ഗവണ്മെന്റ് ഐ. ടി. ഐ യില് അപ്ഹോള്സ്റ്ററര് ട്രേഡിലേക്ക് സെപ്റ്റംബര് 18ന് രാവിലെ 10.30 ന് ദിവസവേതനാടിസ്ഥാനത്തില് ഇന്സ്ട്രക്ടറെ നിയമിക്കുന്നതിന് ഇന്റര്വ്യൂ നടത്തുന്നു. അപ്ഹോള്സ്റ്ററര് ട്രേഡില് എന്. ടി. സി.യും മൂന്ന് വര്ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില് എന്.എ.സിയും ഒരു വര്ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ളവര് രാവിലെ 10.30ന് അസല് സര്ട്ടിഫിക്കറ്റുകളുമായി ഇന്റര്വ്യൂവിനായി ഹാജരാകണം. വിശദവിവരത്തിന് ഫോണ്: 04812535562