Sunday, June 1, 2025

പത്താം ക്ലാസുകാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി; വിവിധ സേനകളുടെ ഭാഗമാകാം; ഒന്നും രണ്ടുമല്ല, 39,481 ഒഴിവുകള്‍! അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർക്കാരിന് കീഴില്‍ പത്താം ക്ലാസുകാർക്ക് ജോലി. GD കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ച്‌ സ്റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ.

ആകെ 39,481 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഒക്ടോബർ 14-ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF), സെൻട്രല്‍ ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (CISF), സെൻട്രല്‍ റിസർവ് പൊലീസ് ഫോഴ്‌സ് (CRPF), ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ITBP), സഷസ്ത്ര സീമാ ബാല്‍ (SSB), സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (SSF), ആസാം റൈഫിള്‍സ് (AR), നർക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (NCB) എന്നീ സേനകളിലേക്കാണ് നിയമനം നടത്തുന്നത്. 18-നും 23-നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സ് ഇളവ്. ഒബിസി വിഭാഗക്കാർക്കും വിരമിച്ച സൈനികർക്കും ഉയർന്ന പ്രായപരിധിയില്‍ നിന്ന് മൂന്ന് വയസ്സ് ഇളവ് ലഭിക്കും.

ജനറല്‍ വിഭാഗത്തിലുള്ളവർക്ക് 100 രൂപയാണ് പരീക്ഷ ഫീസ്. മറ്റുള്ളവർക്ക് ഫീസില്ല. കൂടുതല്‍ വിവരങ്ങള്‍‌ക്ക് ഔദ്യോഗിക വെബ്സൈറ്റായ ssc.gov.in സന്ദർശിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular