Monday, May 12, 2025

ഡിഗ്രിക്കാര്‍ക്ക് സിഡിറ്റില്‍ ജോലി; കൈനിറയെ ശമ്ബളം; നിയമനം തിരുവനന്തപുരത്ത്

സെന്റര് ഫോര് ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സിഡിറ്റില്) പുതിയ റിക്രൂട്ട്മെന്റ്. തിരുവനന്തപുരത്തെ സിഡിറ്റ് കേന്ദ്രത്തിലേക്ക് ക്രിയേറ്റീവ് ടീം ഹെഡ്, റിസര്ച്ച്‌ അസോഷ്യേറ്റ്, മാനേജര് (കമ്മ്യൂണിക്കേഷന്), ഡിസൈനര് (ക്രിയേറ്റീവ്), വീഡിയോ എഡിറ്റര് (വിഷ്വല് കണ്ടന്റ്), കണ്ടന്റ് ക്രിയേറ്റര്, ഫോട്ടോഗ്രാഫര്, വീഡിയോഗ്രാഫര് (പ്രൊഡക്ഷന് സ്പെഷ്യലിസ്റ്റ്) തസ്തികകളിലാണ് നിയമനം.

ആകെ 25 ഒഴിവുകളിലേക്ക് താല്ക്കാലിക നിയമനമാണ് നടക്കുന്നത്. താല്പര്യമുള്ളവര്ക്ക് ജനുവരി 15 വരെ അപേക്ഷിക്കാം.

തസ്തിക & ഒഴിവ്

തിരുവനന്തപുരത്തെ സിഡിറ്റ് കേന്ദ്രത്തിലേക്ക് ക്രിയേറ്റീവ് ടീം ഹെഡ്, റിസര്ച്ച്‌ അസോഷ്യേറ്റ്, മാനേജര് (കമ്മ്യൂണിക്കേഷന്), ഡിസൈനര് (ക്രിയേറ്റീവ്), വീഡിയോ എഡിറ്റര് (വിഷ്വല് കണ്ടന്റ്), കണ്ടന്റ് ക്രിയേറ്റര്, ഫോട്ടോഗ്രാഫര്, വീഡിയോഗ്രാഫര് (പ്രൊഡക്ഷന് സ്പെഷ്യലിസ്റ്റ്) റിക്രൂട്ട്മെന്റ്.

ആകെ 25 ഒഴിവുകള്.

പ്രായപരിധി

ഉദ്യോഗാര്ഥികള് 50 വയസ് കവിയരുത്.

യോഗ്യത

ക്രിയേറ്റീവ് ടീം ഹെഡ്

മാനേജ്മെന്റ് / ടെക്നോളജി / ഡിസൈന് / മീഡിയ സ്റ്റഡീസ് / മാര്ക്കറ്റിങ് / അനുബന്ധ വിഭാഗത്തില് പിജി യോഗ്യത ഉണ്ടായിരിക്കണം. മൂന്ന് വര്ഷത്തെ പ്രവൃത്തി പരിചയം.

റിസര്ച് അസോഷ്യേറ്റ്

സയന്സ് / ആര്ട്സ് / സോഷ്യല് സയന്സസ് / എന്വയണ് മെന്റല് സ്റ്റഡീസ് / ബിസിനസ് അഡ്മിനിസ്ട്രേഷന് / പബ്ലിക് അഡ്മിനിസ്ട്രേഷന് / ടെക്നോളജി എന്നീ വിഷയങ്ങളില് പിജി യോഗ്യത ഉണ്ടായിരിക്കണം. രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

മാനേജര് (കമ്യൂണിക്കേഷന്)

ഡിഗ്രി പൂര്ത്തിയാക്കണം.
ബന്ധപ്പെട്ട മേഖലയില് രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ഡിസൈനര് (ക്രിയേറ്റീവ്)

ബിഎഫ്‌എ അല്ലെങ്കില് മള്ട്ടിമീഡിയ/ഗ്രാഫിക് ഡിസൈനിങ് എന്നിവ ഒരു വിഷയമായി കൊണ്ട് ബിരുദ യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

വീഡിയോ എഡിറ്റര് (വിഷ്വല് കണ്ടന്റ്)

ഏതെങ്കിലും വിഷയത്തില് ബിരുദം. വീഡിയോ എഡിറ്റിംഗില് ഡിപ്ലോമയും അല്ലെങ്കില് പ്ലസ് ടുവും എഡിറ്റിംഗില് ഡിപ്ലോമയും ഉള്ളവര്ക്ക് അപേക്ഷ സമര്പ്പിക്കാം. മൂന്ന് വര്ഷത്തെ പ്രവൃത്തി പരിചയം.

കണ്ടന്റ് ക്രിയേറ്റര്

ഏതെങ്കിലും വിഷയത്തില് ഡിഗ്രി. ബന്ധപ്പെട്ട മേഖലയില് രണ്ട് വര്ഷത്തെ എക്സ്പീരിയന്സ്.

ഫോട്ടോഗ്രാഫര്

ഏതെങ്കിലും വിഷയത്തില് ഡിഗ്രി. ഫോട്ടോഗ്രാഫിയില് ഡിപ്ലോമ/ സര്ട്ടിഫിക്കറ്റ് അല്ലെങ്കില് പ്ലസ് ടുവും ഫോട്ടോഗ്രാഫിയില് ഡിപ്ലോമ. ബന്ധപ്പെട്ട മേഖലയില് രണ്ട് വര്ഷത്തെ പരിചയം.

വീഡിയോഗ്രാഫര് (പ്രൊഡക്ഷന് സ്പെഷ്യലിസ്റ്റ്)

ഏതെങ്കിലും വിഷയത്തില് ഡിഗ്രി. വീഡിയോഗ്രാഫിയില് ഡിപ്ലോമ/ സര്ട്ടിഫിക്കറ്റും അല്ലെങ്കില് പ്ലസ് ടുവും സിനിമറ്റോഗ്രാഫി/ വീഡിയോഗ്രാഫിയില് ഡിപ്ലോമ. രണ്ട് വര്ഷത്തെ എക്സ്പീരിയന്സ്.

അപേക്ഷ

താല്പര്യമുള്ളവര് http://www.careers.cdit.org എന്ന വെബ്സൈറ്റ് സന്ദര്ശിച്ച്‌ ഓണ്ലൈനായി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 15.

cdit recruitment for degree holders apply now

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular