Sunday, June 1, 2025

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം; പ്രോജക്‌ട് അസിസ്റ്റന്റ് പോസ്റ്റില്‍ അപേക്ഷിക്കാം; 32,000 ശമ്ബളം

കൊച്ചിന് ഷിപ്പ് യാര്ഡിന് കീഴില് ജോലി നേടാന് അവസരം. കൊച്ചിന് ഷിപ്പ് യാര്ഡ് ലിമിറ്റഡ് (CSL) ഇപ്പോള് പ്രോജക്‌ട് അസിസ്റ്റന്റ് (ലോജിസ്റ്റിക്സ്) തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുള്ളത്.

കരാര് അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവര് കൊച്ചിന് ഷിപ്പ് യാര്ഡിന്റെ വെബ്സൈറ്റ് സന്ദര്ശിച്ച്‌ ഡിസംബര് 13ന് മുന്പായി അപേക്ഷിക്കുക.

തസ്തിക& ഒഴിവ്

കൊച്ചിന് ഷിപ്പ് യാര്ഡിലേക്ക് പ്രോജക്‌ട് അസിസ്റ്റന്റ് (ലോജിസ്റ്റിക്സ്) റിക്രൂട്ട്മെന്റ്. കരാര് അടിസ്ഥാനത്തില് താല്ക്കാലിക നിയമനം. ആകെ 2 ഒഴിവുകളാണുള്ളത്.

ശമ്ബളം

ജോലി ലഭിച്ചാല് 24,400 രൂപ മുതല് 25,900 രൂപ വരെ നിങ്ങള്ക്ക് ശമ്ബളമായി ലഭിക്കും. പുറമെ 6480 രൂപ ഓവര് ടൈം വേതനവുമുണ്ട്.

പ്രായപരിധി

30 വയസ് കവിയരുത്. ഉദ്യോഗാര്ഥികള് ഡിസംബര് 14, 1994ന് ശേഷം ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്ക്ക് വയസിളവുണ്ട്.

യോഗ്യത

ആര്ട്സ്/ കൊമേഴ്സ്/ സയന്സ്/ കമ്ബ്യൂട്ടര് ആപ്ലിക്കേഷന്സ് / ബിസിനസ് അഡ്മിനിസ്ട്രേഷന് എന്നിവയിലേതിലെങ്കിലും ബിരുദം.

SAP, MS projetc, MS office എന്നിവയില് പരിജ്ഞാനമുള്ളവര്ക്ക് മുന്ഗണനയുണ്ട്. രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയവും വേണം.

അപേക്ഷ

താല്പര്യമുള്ളവര് കൊച്ചിന് ഷിപ്പ് യാര്ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിക്കുക. 300 രൂപയാണ് അപേക്ഷ ഫീസ്. സംശയങ്ങള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം വായിക്കുക.

അപേക്ഷ: click

വിജ്ഞാപനം: click

job for Graduates in Cochin Shipyard Apply for Project Assistant post 32000 salary

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular