ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ അപ്രന്റീസ്ഷിപ്പിന് അവസരം. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.
വിവിധ ട്രേഡുകളിലായി ആകെ 1785 ഒഴിവുകളിലേക്കാണ് നിയമനം. പത്താം ക്ലാസും, ഐ.ടി.ഐ യോഗ്യതയുമുള്ളവര്‍ക്ക് അവസരം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 27 വരെ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ അപ്രന്റീസ് നിയമനം. ആകെ 1785 ഒഴിവുകള്‍.
ഫിറ്റര്‍, ടര്‍ണര്‍, ഇലക്ട്രീഷ്യന്, വെല്‍ഡര്‍, മെക്കാനിക്, മെഷീനിസ്റ്റ്, പെയിന്റര്‍, റഫ്രിജറേറ്റര്‍ ആന്റ് എസി മെക്കാനിക്, ഇലക്ട്രോണിക്സ് ആന്റ് മെക്കാനിക്, കേബിള്‍ ജോയിന്റര്‍/ ക്രെയിന്‍ ഓപ്പറേറ്റര്‍, കാര്‍പെന്റര്‍, വൈന്‍ഡര്‍, ലൈന്മാന്, വയര്‍മാന്‍, ട്രിമ്മര്‍, മെക്കാനിക് മെഷീന് ടൂള്‍ മെയിന്റനന്‍സ്, ഫോര്‍ജര്‍ ആന്റ് ഹീറ്റ് ട്രീറ്റര്‍ എന്നീ ട്രേഡുകളിലാണ് നിയമനം.
പ്രായപരിധി
15 വയസ് പൂര്‍ത്തിയായിരിക്കണം. 24 വയസ് കവിയാന്‍ പാടില്ല. 01.01.2025 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് വിജയം. ബന്ധപ്പെട്ട ട്രേഡുകളില്‍ ഐ.ടി.ഐ (NCVT/SCVT) സര്‍ട്ടിഫിക്കറ്റ്.
അപേക്ഷ ഫീസ്
എസ്.സി,എസ്.ടി, പിഡബ്ല്യൂഡി, വനിതകള്‍ ഒഴികെയുള്ളവര്‍ക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്.
അപേക്ഷ
താല്പര്യമുള്ളവര് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ വകുപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. അതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം നിര്‍ബന്ധമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
1785 vacancies in South Eastern Railway Great opportunity for ITIs Application till 27