കൊ ച്ചിന് ഷിപ്പ് യാര്ഡിന് കീഴില് വീണ്ടും ജോലിയവസരം. കൊച്ചിന് ഷിപ്പ് യാര്ഡ് ലിമിഡ് ഇപ്പോള് മെക്കാനിക്കല്, ഇലക്‌ട്രിക്കല്, ഇലക്‌ട്രോണിക്സ്, നേവല് ആര്കിടെക്ച്ചര്, സിവില്, ഐടി, എച്ച് ആര്, ഫിനാന്സ് തുടങ്ങി വിവിധ തസ്തികകളില് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.
ആകെ 44 ഒഴിവുകളാണുള്ളത്. കൊച്ചിക്ക് പുറമെ കൊല്ക്കത്ത, മുംബൈ, ആന്ഡമാന് നിക്കോബാര് എന്നിവിടങ്ങളിലേക്കാണ് നിയമനം. ജനുവരി ആറ് വരെ ഓണ്ലൈന് അപേക്ഷ നല്കാം.
തസ്തിക & ഒഴിവ്
കൊച്ചിന് ഷിപ്പ് യാര്ഡിന് കീഴില് മെക്കാനിക്കല്, ഇലക്‌ട്രിക്കല്, ഇലക്‌ട്രോണിക്സ്, നേവല് ആര്കിടെക്ച്ചര്, സിവില്, ഐടി, എച്ച് ആര്, ഫിനാന്സ് തസ്തികകളില് നിയമനം. ആകെ 44 ഒഴിവുകള്. ഒരു വര്ഷം സ്റ്റൈപ്പന്റോട് കൂടിയ പരിശീലനമുണ്ടാകും. പിന്നീട് റെഗുലര് നിയമനം നടത്തും.
മെക്കാനിക്കല് = 20
ഇലക്‌ട്രിക്കല് = 4
ഇലക്‌ട്രോണിക്സ് = 2
നേവല് ആര്കിടെക്ച്ചര് = 6
സിവില് = 3
ഐടി = 2
എച്ച് ആര് = 4
ഫിനാന്സ് = 3
പ്രായപരിധി
27 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 50,000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. അധിക മണിക്കൂര് ജോലിക്ക് 3000 രൂപ വരെ അധികം ലഭിക്കും. റെഗുലര് നിയമനം ലഭിച്ചാല് 40000 രൂപ മുതല് 140000 രൂപ വരെ ശമ്ബളത്തില് നിയമനം ലഭിക്കും.
യോഗ്യത
മെക്കാനിക്കല് ഇലക്‌ട്രിക്കല്, ഇലക്‌ട്രോണിക്സ്, നേവല് ആര്ക്കിടെക്ചര്, സിവില് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്ക്ക് ബന്ധപ്പെട്ട വിഭാഗങ്ങളില് 65 ശതമാനം മാര്ക്കോടെ അംഗീകൃത സര്വകലാശാലകളില് നിന്ന് എന്ജിനീയറിംഗ് ബിരുദം വേണം.
ഐടി അപേക്ഷകര്ക്ക് കംപ്യൂട്ടര് സയന്സ്/ ഐടിയില് എന്ജിനീയറിങ് ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കില് കംപ്യൂട്ടര് ആപ്ലിക്കേഷന്സ്/കംപ്യൂട്ടര് സയന്സ്/ ഐടിയില് പിജി ഉണ്ടായിരിക്കണം.
എച്ച്‌ആര് അപേക്ഷകര്ക്ക് എംബിഎ എച്ച്‌ആര് അല്ലെങ്കില് എച്ച്‌ആര് സ്പെഷലൈസേഷനോടെയുള്ള ബിരുദമോ ഡിപ്ലോമയോ ഉണ്ടായിരിക്കണം. അല്ലെങ്കില് എംഎസ്ഡബ്ല്യുവോ (പഴ്സനേല് മാനേജ്മെന്റ്/ ലേബര് വെല്ഫെയര് ആന്ഡ് ഇന്ഡസ്ട്രിയല് റിലേഷന്സ് സ്പെഷലൈസേഷനോടെ) പഴ്സനേല് മാനേജ്മെന്റില് പിജിയോ ഉള്ളവരായിരിക്കണം.
ഫിനാന്സ് തസ്തികയില് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്ട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ/ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ ഫൈനല് പരീക്ഷയില് ജയിച്ചര്ക്ക് അപേക്ഷിക്കാം.
അപേക്ഷ
അപേക്ഷ നല്കുന്നതിനും വിശദവിവരങ്ങള്ക്കും കൊച്ചിന് ഷിപ്പ് യാര്ഡിന്റെ വെബ്സൈറ്റ് സന്ദര്ശിക്കുക.
വെബ്സൈറ്റ്: Click