കൊച്ചിന്‍ ഷിപ്പ് യാര്ഡിന് കീഴില് കര്ണാടകയില് പ്രവര്ത്തിക്കുന്ന സബ്സിഡറി കമ്ബനിയായ ഉഡുപ്പി കൊച്ചിന് ഷിപ്പ് യാര്ഡ് ലിമിറ്റഡ് (UCSL) ന് കീഴില് ട്രേഡ് അപ്രന്റീസ് നിയമനം നടക്കുന്നു.
ഐ.ടി.ഐ ട്രഡ് പൂര്ത്തിയാക്കിയവര്ക്കാണ് അവസരം. ഒരു വര്ഷത്തേക്കാണ് നിയമനം. കൂടുതലറിയാം,
ഒഴിവുകള്
ഡീസല് മെക്കാനിക്/ ബെഞ്ച് ഫിറ്റേഴ്സ്/ ഇന്സ്ട്രുമെന്റ് മെക്കാനിക്സ് = 05, ഇലക്‌ട്രീഷ്യന് = 5, വെല്ഡേഴ്സ് = 02, പ്ലംബേഴ്സ് = 02 എന്നിങ്ങനെ ആകെ 14 ഒഴിവുകളാണുള്ളത്.
യോഗ്യത
പത്താം ക്ലാസ് വിജയം
ബന്ധപ്പെട്ട ട്രേഡില് ഐ.ടി.ഐ നാഷണല് ട്രേഡ് സര്ട്ടിഫിക്കറ്റ്.
പ്രായപരിധി
18 വയസിന് മുകളില് പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവുണ്ട്.
സ്റ്റൈപ്പന്ഡ്
80,000 രൂപയും ഭക്ഷണ അലവന്സും ലഭിക്കും.
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് നവംബര് 4 വരെ അപേക്ഷ നല്കാം. അപേക്ഷ നല്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷ/ വിജ്ഞാപനം: click
New Recruitment under Cochin Shipyard Opportunity for 10th Class ITI Qualified
കൂടുതല്‍ തൊഴില്‍ വാർത്തകള്ക്ക് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക
യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍ ലോക്കല്‍ ബാങ്ക് ഓഫിസർ (എല്‍.ബി.ഒ)
യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍ ലോക്കല്‍ ബാങ്ക് ഓഫിസർ (എല്‍.ബി.ഒ) തസ്തികയില്‍ 1500 ഒഴിവുകള്‍. ജെ.എം.ജി.എസ്-1 വിഭാഗം തസ്തികയാണ്. കേരളത്തില്‍ 100 ഒഴിവുകളുണ്ട്. അവസാന തീയതി: നവംബർ 13. ഓണ്‍ലൈൻ അപേക്ഷയാണ്.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം. 2024 നവംബർ 13 അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷാ പരിജ്ഞാനം (എഴുതാനും വായിക്കാനും സംസാരിക്കാനും) വേണം.
പ്രായം: 20-30. (പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സിക്കു മൂന്നും വർഷവും ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും നിയമാനുസൃത ഇളവുമുണ്ട്). 2024 ഒക്ടോബർ 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
ശമ്ബളം: 48,480-85,920.
തിരഞ്ഞെടുപ്പ്: ഓണ്‍ലൈൻ പരീക്ഷ/ഗ്രൂപ്പ് ഡിസ്കഷൻ/ഇന്റർവ്യൂ അടിസ്ഥാനത്തില്‍. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്ടീവ് പരീക്ഷയില്‍ റീസണിങ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ജനറല്‍/ഇക്കണോമി/ബാങ്കിങ് അവയർനെസ്, ഡേറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രെട്ടേഷൻ, ഇംഗ്ലിഷ് ലാംഗ്വേജ് എന്നീ വിഷയങ്ങളില്‍നിന്നു ചോദ്യങ്ങളുണ്ടാകും.
കൂടാതെ 30 മിനിറ്റ് ദൈർഘ്യമുള്ള ഡിസ്ക്രിപ്റ്റീവ് പരീക്ഷയും (ഇംഗ്ലിഷ് ലാംഗ്വേജ്-ലെറ്റർ റൈറ്റിങ്, എസ്സേ) നടത്തും. പ്രാദേശികഭാഷാ പരിജ്ഞാനം പരിശോധിക്കാൻ ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റും നടത്തും. പത്ത് അല്ലെങ്കില്‍ 12-ാം ക്ലാസ് വരെ പ്രാദേശികഭാഷ പഠിച്ചതിന്റെ രേഖ (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) ഹാജരാക്കുന്നവർക്കു ലോക്കല്‍ ലാംഗ്വേജ് ടെസ്റ്റ് ബാധകമല്ല.
പരീക്ഷാ കേന്ദ്രങ്ങള്‍: സംസ്ഥാനത്ത് ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്.
അപേക്ഷാ ഫീസ്: 850 രൂപ. പട്ടികവിഭാഗം/ ഭിന്നശേഷിക്കാർക്ക് 175 രൂപ. ഓണ്‍ലൈനില്‍ ഫീസ് അടയ്ക്കാം.