കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് സെക്യൂരിറ്റി തസ്തികയില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് ജോലിക്കാരെ ആവശ്യമുള്ളത്.
താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി മെയ് 04 വരെ അപേക്ഷിക്കാം. പത്താം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
തസ്തിക & ഒഴിവ്
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
പ്രായപരിധി
45 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.01.2025 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
നായിക് സുബേദാര്‍ അല്ലെങ്കില്‍ തത്തുല്യ പദവിയില്‍ താഴെ അല്ലാത്ത സൈനിക സേവനം ചെയ്തവരായിരിക്കണം.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30995 രൂപ പ്രതിമാസം ശമ്ബളമായി ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പോര്‍ട്ടലില്‍ നിന്ന് സെക്യൂരിറ്റി ജോബ് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്ത് വിശദമായ വായിച്ച് നോക്കുക. ശേഷം ഓണ്‍ലൈനായി തന്നെ അപേക്ഷ പൂരിപ്പിക്കുക.
അപേക്ഷ: CLICK
വിജ്ഞാപനം: CLICK
University of Calicut is inviting online applications for the position of Assistant Security Guard on a contract basis.This recruitment is specifically for the Institute of Engineering and Technology (IET) at the university.