Monday, May 12, 2025

NPCIL വിളിക്കുന്നു; 50000 ന് മുകളില്‍ ശമ്ബളം, ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂ ക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL) വിവിധ ശാഖകളിലെ 400 എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

അപേക്ഷകള്‍ അയക്കാനുള്ള അവസാന തിയതി 2025 ഏപ്രില്‍ 30.

ഉദ്യോഗാർത്ഥികള്‍ക്ക് http://www.npcil.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് NPCIL ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഒഴിവുകള്‍:

മെക്കാനിക്കല്‍: 150

ഇലക്‌ട്രിക്കല്‍: 80

കെമിക്കല്‍: 60

ഇലക്‌ട്രോണിക്സ്: 45

ഇൻസ്ട്രുമെന്റേഷൻ: 20

സിവില്‍: 45

യോഗ്യത:

BE/B.Tech/B.Sc (എഞ്ചിനീയറിംഗ്) അല്ലെങ്കില്‍ 5 വർഷത്തെ ഇന്റഗ്രേറ്റഡ് M.Tech ബിരുദം (60% മാർക്ക്)

2023/2024/2025 വർഷത്തെ GATE സ്കോർ നിർബന്ധം

പ്രായപരിധി (വർഷം 2025 ഏപ്രില്‍ 30 ന്):

GEN/EWS: 26 വയസ്സ്

OBC (Non-creamy layer): 29 വയസ്സ്

SC/ST: 31 വയസ്സ്

ശമ്ബളം:

പരിശീലന കാലത്ത് 74,000 രൂപ പ്രതിമാസ സ്റ്റൈപെൻഡ് ലഭിക്കും. കൂടാതെ, 30,000 രൂപ ഒറ്റത്തവണ ബുക്ക് അലവൻസ് നല്‍കും.

പരിശീലനം പൂർത്തിയാക്കിയാല്‍ 56,100 രൂപ പ്രാരംഭ ശമ്ബളത്തോടെ സയന്റിഫിക് ഓഫീസർ (ഗ്രൂപ്പ് C) തസ്തികയില്‍ നിയമനം ലഭിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയ:

GATE സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും ഷോർട് ലിസ്റ്റ് തയ്യാറാക്കുക. ജൂണ്‍ 9-21 തീയതികളില്‍ ഇന്റർവ്യു നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular